You are Here : Home / USA News

ഏഷ്യാനെറ്റ്‌ ടെലിവിഷന്‍ അവാര്‍ഡ്‌സ്‌ പ്രക്ഷേപണം 2015 ജൂണ്‍ 6 നും 7 നും

Text Size  

Story Dated: Monday, June 01, 2015 11:09 hrs UTC

റെജു ചന്ദ്രന്‍

 

കഴിഞ്ഞ വര്‍ഷത്തെ മികച്ച പരമ്പരകള്‍ക്കും പ്രതിഭകള്‍ക്കുമുള്ള ഏഷ്യാനെറ്റിന്റെ ടെലിവിഷന്‍ അവാര്‍ഡുകള്‍ അങ്കമാലിയിലെ അഡ്‌ലക്‌സ്‌ കണ്‍വന്‍ഷന്‍ സെന്റെറില്‍ വച്ച്‌ വിപുലമായ ചടങ്ങില്‍ നല്‌കി.

ഇതിന്റെ പൂര്‍ണ സംപ്രേക്ഷണം ലോകമെമ്പാടുമുള്ള ഏഷ്യാനെറ്റ്‌ പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ എത്തിക്കുവാന്‍ യുണൈടഡ്‌ മീഡിയയുടെ യുണൈടഡ്‌ ഐ പി ടി വി തയ്യാര്‍.

ടെലിവിഷന്‍ രംഗത്തെ പ്രമുഖര്‍ക്ക്‌ പുറമെ പ്രശസ്‌ത ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ജയറാം, കാവ്യാ മാധവന്‍, അസിഫ്‌ അലി, ഭാമ, അര്‍ച്ചന കവി, അജു വര്‍ഗീസ്‌, ശ്രീജിത്ത്‌ രവി കൂടാതെ പ്രശസ്‌ത സംവിധായകന്‍ സത്യന്‍ അന്തിക്കാട്‌, വി കെ പ്രകാശ്‌, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ തുടങ്ങിയവര്‍ സദസ്സിനു മിഴിവേകി.

അവാര്‍ഡ്‌ നിരയില്‍ കറുത്ത മുത്ത്‌ മികച്ച പരമ്പര ആയും, കറുത്ത മുത്തിലെ അഭിനയത്തിന്‌ കിഷോര്‍ സത്യയെ മികച്ച നടനായും പരസ്‌പരത്തിലെ അഭിനയത്തിന്‌ ഗായത്രിയെ മികച്ച നടിയായും തിരഞ്ഞെടുത്തു.

പ്രശസ്‌ത ചലച്ചിത്ര താരങ്ങളായ വേദിക, രമേഷ്‌ പിഷാരടി, ധര്‍മജന്‍, നടാഷ, പ്രമുഖ ടെലിവിഷന്‍ താരങ്ങള്‍ തുടങ്ങിയവരുടെ വിവിധ കലാപരിപാടികള്‍ കൂടാതെ ബലൂണ്‍ ഡാന്‍സ്‌, ഹോളോമാന്‍ ഡാന്‍സ്‌, ശ്രേയ്‌ ഖന്നയുടെ നെത്ര്വതില്‍ ഇന്‍വിസിബ്‌ള്‍ ടീമിന്റെ നൃത്തചുവടുകള്‍, കോമഡി സ്‌കിറ്റുകള്‍ എന്നിവ കൊണ്ട്‌ വര്‍ണാഭമായിരുന്നു ഈ അവാര്‍ഡ്‌ നിശ.

ഈ അവാര്‍ഡ്‌ നിശയും ഏഷ്യാനെറ്റിന്റെ മറ്റു ചാനലുകളും കാണാന്‍ യുണൈറ്റഡ്‌ മീഡിയയുടെ യുണൈടഡ്‌ ഐ പി ടി വി വരിക്കരാകാന്‍ വിളിക്കുക 17326480576 അല്ലെങ്കില്‍ 12155587777

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.