You are Here : Home / USA News

ഫോമയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബെന്നി വാച്ചച്ചിറ, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോസി കുരിശുങ്കല്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, June 02, 2015 11:15 hrs UTC

ചിക്കാഗോ: ഫോമ ചിക്കാഗോ റീജിയന്റെ യോഗം റീജിനല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി. ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ ചിക്കാഗോയിലെ എല്ലാ സംഘടനയുടെയും സഹായസഹകരണങ്ങള്‍ ലഭിക്കുന്നതില്‍ സന്തുഷ്ടി രേഖപ്പെടുത്തുകയുണ്ടായി. യോഗത്തില്‍ ഫോമ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ജോസി കുരിശുങ്കലിന്റെ പേര് നിര്‍ദ്ദേശിക്കുകയുണ്ടായി. ഐക്യകണ്‌ഠേന പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഫോമയുടെ ആരംഭകാലം മുതല്‍ അതിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ജോസി കുരിശുങ്കല്‍. 2009- 2010 കാലയളവില്‍ ഫോമയുടെ ജോയിന്റ് സെക്രട്ടറി ആയിരുന്നു. 2010- 2012 കാലഘട്ടത്തില്‍ ഉല്ലാസ കപ്പലില്‍ വച്ച് നടത്തിയ ഫോമയുടെ നാഷ്ണല്‍ കണ്‍വന്‍ഷന്റെ കോ-ചെയര്‍മാനായിരുന്നു.2012-2014 കാലഘട്ടത്തില്‍ ഉല്ലാസകപ്പലില്‍ വച്ച് നടത്തിയ ഫോമയുടെ നാഷ്ണല്‍ കണ്‍വന്‍ഷന്റെ കോ-ചെയര്‍മാനായിരുന്നു. 2010-2012 കാലഘട്ടത്തില്‍ ഉല്ലാസകപ്പലില്‍ വച്ച് നടത്തിയ ഫോമയുടെ നാഷ്ണല്‍ കണ്‍വന്‍ഷന്റെ കോ-ചെയര്‍മാനായിരുന്നു. 2012-2014 വര്‍ഷത്തെ ഫോമ ചിക്കാഗോ റീജിനല്‍ വൈസ് പ്രസിഡന്റ്ായിരുന്നു. ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് അദ്ദേഹം കൂടാതെ ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, രണ്ട് പ്രാവശ്യം സെക്രട്ടറി, രണ്ട് പ്രാവശ്യം ട്രഷറര്‍ കൂടാതെ മറ്റനേകം സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.
കഴിഞ്ഞ 31 വര്‍ഷമായി ചിക്കാഗോ പബ്ലിക്ക് ലൈബ്രറിയിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ ഫിലോമിന നഴ്‌സായി ജോലി നോക്കുന്നു.
പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ബെന്നി വാച്ചാച്ചിറയുടെ പേര് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2016 ലെ മലയാളി ഫോമ കണ്‍വന്‍ഷന് 2018 ലെ ഫോമ കണ്‍വന്‍ഷന്‍ ചിക്കാഗേയില്‍ വച്ച് നടത്തണമെന്നുള്ള പൊതുഅഭിപ്രായം യോഗത്തില്‍ വിലയിരുത്തി. ഫോമയില്‍ പ്രവര്‍ത്തിക്കാനായി കുറെയേറെ ചെറുപ്പക്കാര്‍ മുന്നോട്ട് വരുന്നുണ്ട്. ഫോമ വളര്‍ച്ചയുടെ പാതയില്‍ ആണ്. ഇന്ന് 65 അംഗസംഘടനകള്‍ ഇന്ന് ഫോമ എന്ന വലിയ സംഘടനയുടെ കുടക്കീഴില്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നു. സുതാര്യമായ ഒരു ഭരണസംവിധാനമാണ് ഫോമയ്ക്കുള്ളത്.
ചിക്കാഗോ മലയാളി അസോസിയേഷന്‍, ഇല്ലിനോയി മലയാളി അസോസിയേഷന്‍, കേരള അസോസിയേഷന്‍, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ എന്നീ സംഘടനകളുടെ ഭാരവാഹികള്‍ ആശംസകള്‍ നേരുകയും എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു.
ബിജി ഫിലിപ്പ്(നാഷ്ണല്‍ കമ്മറ്റി അംഗം), ജോര്‍ജ്മാത്യു( സാബു), റീജിനല്‍ കോ-ഓര്‍ഡിനേറ്റര്‍, മുന്‍ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, റീജിനല്‍ ജോ-ട്രഷറര്‍ ഡോമിനിക് തെക്കെത്തല, സിഎംഎ പ്രസിഡന്റ് ടോമി അമ്പനാട്ട്, സിഎംഎ സെക്രട്ടറി ബിജി സി മാണി, പീറ്റര്‍ കുളങ്ങര, രഞ്ചന്‍ ഏബ്രഹാം, റോയി നെടുങ്ങോട്ടില്‍, ജോജോ വെങ്ങാന്തറ, ഫിലിപ്പ് പുത്തന്‍പുരക്കല്‍, ഫ്രാന്‍സീസ് ഇല്ലിക്കല്‍, സിഎംഎ ട്രഷറര്‍ ജോസ് സൈമണ്‍, ആഷ്‌ലി ജോര്‍ജ് ആന്റോ കവലക്കല്‍, ഫിലിപ്പ് പൗവ്വത്തില്‍, ജയിക്കബ് പുരയംപ്പള്ളില്‍, അലക്‌സ് പായിക്കാട്ട്, ഫിലിപ്പ് നങ്ങച്ചിവീട്ടില്‍, ബിജു ഫിലിപ്പ്, ടിറ്റോ കണ്ടാരപ്പളളില്‍, പോള്‍സണ്‍ കുളങ്ങര, ഷിബു അഗസ്റ്റിന്‍, പ്രദീപ് തോമസ്, സുബാഷ് ജോര്‍ജ്, വിനു മമ്മൂട്ടില്‍, വര്‍ക്കി സാമുവല്‍(രാജന്‍)എന്നിവര്‍.
ബെന്നി വാച്ചാച്ചിറയും, ജോസി കുരിശുങ്കലും തങ്ങളുടെ മറുപടി പ്രസംഗത്തില്‍ തങ്ങള്‍ക്ക് നല്‍കുന്ന സഹകരണത്തിനും പിന്തുണയ്ക്കും പ്രത്യേകം നന്ദി അറിയിച്ചു.
യോഗനടപടികള്‍ നിയന്ത്രിച്ചത് റീജിനല്‍ ട്രഷറര്‍ ജോണ്‍സണ്‍ കണ്ണുക്കാടന്‍ ആയിരുന്നു.
റീജിനല്‍ ജോ.സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു യോഗത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ എല്ലാവര്‍ക്കും നന്ദി പറയുകയും, ബെന്നി വാച്ചാച്ചിറയുടെ വസതിയില്‍ വച്ച് യോഗം നടത്തുന്നതിനും വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയതിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.