You are Here : Home / USA News

പല്ലാവൂര്‍ സംഘത്തിന്റെ പഞ്ചവാദ്യം ഡാളസ്സില്‍ അരങ്ങേറി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, June 03, 2015 10:23 hrs UTC

ഗാര്‍ലന്റ്(ഡാളസ്): തിമില, ഇടക്ക, മദ്ദളം, കൊമ്പ്, ഇലത്താളം തുടങ്ങിയ പ്രവാസി മലയാളികള്‍ക്ക് സുപരിചിതമായ പഞ്ചവാദ്യോപകരണങ്ങള്‍ പല്ലാവൂര്‍ ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം അനായാസം കൈകാര്യം ചെയ്ത് ഡാളസ്-ഫോര്‍ട്ട് മെട്രോപ്ലെക്‌സിന്റെ വിവധ സിറ്റികളില്‍ നിന്നും ഗാര്‍ലന്റിലുള്ള കേരള അസ്സോസിയേഷന്‍ ഓഫീസിനു മുമ്പില്‍ മെയ് 30 ശനിയാഴ്ച വൈകുന്നേരം ഒത്തു ചേര്‍ന്ന് വാദ്യോപകരണ പ്രേമികള്‍ക്ക് മറക്കാനാവാത്ത അനുഭൂതി പ്രദാനം ചെയ്തു.
കരിയന്തൂര്‍ നാരായണന്‍ നമ്പൂതിരി, പല്ലാവൂര്‍ ശ്രീകുമാര്‍, പല്ലാവൂര്‍ രാമചന്ദ്രന്‍, പല്ലശന രമേശ്, കോട്ടായി അനൂപ്, തിരുവാലത്തൂര്‍ ശിവന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പഞ്ചവാദ്യ സംഘം ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് കേരളത്തില്‍ നിന്നും എത്തിചേര്‍ന്നത്.
 
പഞ്ചവാദ്യത്തില്‍ ഗവേഷണം നടത്തുന്ന കലാമണ്ഡലം വിസിറ്റിങ്ങ് പ്രൊഫ. കരിയന്തൂര്‍ നാരായണന്റെ 'ചെത്തി, മന്ദാരം, തുളസി, പിച്ചക മാലകള്‍ ചാര്‍ത്തി' എന്ന് തുടങ്ങുന്ന ഗാനവും, പല്ലാവൂര്‍ ശ്രീകുമാറിന്റെ 'ശരണമയ്യപ്പ സ്വാമി ശരണമയപ്പ' എന്ന ഗാനവും വാദ്യോപകരണമായ ഇടക്കയിലൂടെ അനര്‍ഗളമായി ഒഴുകിയെത്തിയപ്പോള്‍ കലാസ്വാദകരുടെ മനസ്സും, അന്തരീക്ഷവും ഒരു പോലെ ഭക്തിസാന്ദ്രമായി. ആംഗ്വ ചലനങ്ങള്‍ കൊണ്ട് ശ്രോതാക്കളെ ആസ്വദിപ്പിച്ച തിരുവാലത്തൂര്‍ ശിവന്‍, തിമിലയില്‍ മാലപടക്കത്തിന് തിരികൊളുത്തിയ അനുഭൂതി പകര്‍ന്ന് നല്‍കിയ പല്ലാവൂര്‍ രാമചന്ദ്രന്‍, ഇലത്താളത്തില്‍ മികവ് പുലര്‍ത്തിയ പല്ലാവൂര്‍ രാമചന്ദ്രനും ശനിയാഴ്ച സായം സന്ധ്യ അവിസ്മരണീയമാക്കി. അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു സി മാത്യു വാദ്യോപകരണ വിദഗ്ദരെ സദസ്സിന് പരിചയപ്പെടുത്തുകയും, സെക്രട്ടറി റോയ് കൊടുവത്ത് എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.