You are Here : Home / USA News

സിംഗ് ന്യൂ യോര്‍ക്ക് പ്രവാസി ചാനലില്‍ ഞായറാഴ്ച 2 മണിക്ക്

Text Size  

Story Dated: Saturday, June 06, 2015 08:33 hrs UTC

ന്യൂയോര്‍ക്ക്: ഇതൊരു വലിയ തുടക്കം. ഇവിടെയുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ ഇത്തരമൊരു അവസരമൊരുക്കിയത് മാറ്റങ്ങള്‍ക്കു തുടക്കമിടും. നാട്ടിലുള്ളവര്‍ വന്നു പാടിപ്പോയതുകൊണ്ട് ഇവിടെ കല വളരുന്നില്ലല്ലോ?' സംതൃപ്തിയോടെ ജറി മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്ക് റോക്ക്‌ലാന്റിലെ സെന്റ് മേരീസ് സീറോ മലബാര്‍ പാരീഷ് സംഘടിപ്പിച്ച ഭസിംഗ് ന്യൂയോര്‍ക്ക് വിത്ത് ജറി അമല്‍ദേവ്' പ്രോഗ്രാമിന്റെ പൂര്‍ണ സംപ്രേക്ഷണം പ്രവാസി ചാനലില്‍ ഈ ഞായറാഴ്ച്ച 2 മണിക്ക് പ്രവാസി ചാനലില്‍ പ്രക്ഷേപണം ചെയ്യുന്നു. പ്രവാസി ചാനലിന്റെ മഹേഷ് ഹൈ ഡെഫിനിഷന്‍ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത ഓരോ ഫ്രെമും ഒരു ഇതിഹാസ തല്പര്യതോടെയാണ് താന്‍ പകര്‍ത്തിയതെന്ന് പറയുകയുണ്ടായി. ഒട്ടും കത്രിക വെക്കാതെയാണ് ഈ പരിപാടി ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മുന്‍പില്‍ എത്തിക്കുന്നതെന്നു ചീഫ് എഡിറ്ററായ ജില്ലി സാമുവേല്‍ പറഞ്ഞു. ഈ പ്രോഗ്രാമ്മിന്റെ സംഘാടക മികവിനെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാവില്ല. എല്ലാം കൃത്യതയോടെ നടന്നു. സദസിന്റെ സജീവ താത്പര്യമാണ് ഏറെ സന്തോഷം പകര്‍ന്നത് അദ്ദേഹം പറഞ്ഞു. നാട്ടില്‍ എല്ലാം ഒരു തല്ലിക്കൂട്ടും ബഹളവുമാണ്. ഇവിടെ അതല്ല കണ്ടത്. ഓര്‍ക്കസ്ട്ര മികച്ചതായിരുന്നു. യേശുദാസ് വരുമ്പോഴൊക്കെ ഉപയോഗിക്കുന്ന ഓര്‍ക്കസ്ട്രയും യേശുദാസിനൊപ്പം പാടുന്ന ഗായകരുമാണ് എന്നതിനാല്‍ ഗുണമേന്മയെപ്പറ്റി ആശങ്കയൊന്നുമില്ലായിരുന്നു. പരിശീലനം കൂടിയായപ്പോള്‍ അവര്‍ മികവു തെളിയിക്കുകയും ചെയ്തു. നാനാവിധ ജീവിത പ്രശ്‌നങ്ങള്‍ക്കിടയിലും സംഗീതത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചവരാണ് പലരും. പരിശീലനത്തിന്റെ ഒരു കുറവാണ് പലരിലും കണ്ടത്. യേശുദാസുമായോ ചിത്രയുമായോ ഒന്നും താന്‍ ആരേയും താരതമ്യപ്പെടുത്തുന്നില്ല. പക്ഷെ ഇവരുടെ കഴിവുകളെ കുറച്ചുകാണുന്നുമില്ല. ഒരുമാസം നിരന്തരമായ പരിശീലനമാണ് പാട്ടുകാര്‍ക്കും പിന്നണിക്കാര്‍ക്കുമൊക്കെ നല്‍കിയത്. ഇത്തരമൊരു അനുഭവം ആദ്യത്തേതാണെന്നു പലരും പറഞ്ഞു. സ്വയം തങ്ങള്‍ രംഗത്തു വന്നതാണെന്നും ആരും കാര്യമായ പരിശീലനമൊന്നും നല്‍കിയിട്ടില്ലെന്നും പലരും ചൂണ്ടിക്കാട്ടി. പാട്ടുകാരില്‍ കൊച്ചു ഗായിക സോഫിയ മണലിന് നല്ല ഭാവിയുണ്ട്. അനിതാ കൃഷ്ണ മികച്ച നിലവാരം പുലര്‍ത്തി. തഹ്‌സീന്‍ മുഹമ്മദ് മനോഹരമായി പാടി. സതീഷ് മേനോന്‍ മികവുകാട്ടി. അല്‍പംകൂടി പരിശീലനം നേടിയാല്‍ വലിയ നേട്ടങ്ങളുണ്ടാകും. മുഖ്യ സംഘാടകനായ പള്ളി വികാരി ഫാ. തദേവൂസ് അരവിന്ദത്ത് ദീര്‍ഘ വീക്ഷണമുള്ള ആളാണെന്നു ജറി മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. നമ്മള്‍ നമ്മെ തന്നെ പരിപോഷിപ്പിക്കണം എന്ന അദ്ദേഹത്തിന്റെ ചിന്താഗതിയാണ് നാട്ടില്‍ നിന്നൊരാളെ കൊണ്ടുവന്ന് ഇവിടെയുള്ളവരെ പരിശീലിപ്പിക്കാന്‍ കാരണമായത്. നമ്മുടെ നിലവാരം നാം തന്നെ ഉയര്‍ത്തണം. ഗാനപരിപാടിക്കിടയില്‍ അദ്ദേഹം ഓരോ ഗാനം പിറന്നുവീണ കഥയും പറഞ്ഞതു ശ്രോതാക്കള്‍ക്ക് പുതിയ അനുഭവമായി. പിന്നില്‍ നിന്നു വിളിക്കുന്ന രീതിയില്‍ ഭമുക്കുറ്റി പൂവേ...' എന്ന പേരിലൊരു ഗാനമാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ സംവിധായകന്‍ ഫാസില്‍ ആവശ്യപ്പെട്ടത്. ബിച്ചു തിരുമല എഴുതിയപ്പോള്‍ ഭമഞ്ഞണിക്കൊമ്പില്‍...' എന്നായി. മാമാട്ടിക്കുട്ടിയമ്മേ മാമുണ്ണാന്‍ ഓടിവായോ....'എന്നാരംഭിക്കുന്ന പദം ഒറ്റ ശ്വാസത്തില്‍ പാടിയാല്‍ ചിത്രയെക്കൊണ്ടുതന്നെ ആ പാട്ട് പാടിക്കാമെന്നു കരുതി. ചിത്ര അത് ഒറ്റശ്വാസത്തില്‍ മനോഹരമായി പാടി. ഭആളൊരുങ്ങി അരങ്ങൊരുങ്ങി...' എന്ന പ്രസ്തുത ഗാനം ചിത്രയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിയ ഗാനമാണ്. ഗീതു വേണുഗോപാല്‍, സതീഷ് മേനോന്‍, സുഷമ പ്രവീണ്‍, സോഫിയ മണലില്‍, അനിത കൃഷ്ണ, തഹ്‌സീന്‍ മുഹമ്മദ്, അലക്‌സ് തുടങ്ങിയവരായിരുന്നു ഗായകര്‍. ഇടയ്ക്ക് ജറി മാസ്റ്റര്‍ ഹിന്ദി ഗസല്‍ പാടി. അമേരിക്കക്കാരും പിന്നണിയില്‍ അണിനിരന്നു എന്നതാണ് പ്രത്യേകത. ലയിച്ചുപോകുന്ന ഇത്തരമൊരു പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നാണ് അവര്‍ പറഞ്ഞതെന്നു ഫാ. തദേവൂസ് പറഞ്ഞു. പരിപാടിയുടെ വിജയത്തില്‍ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹവും പ്രോഗ്രാം കമ്മിറ്റി ചെയര്‍ ജേക്കബ് ചൂരവടിയും, ജനറല്‍ കണ്‍വീനര്‍ സുബിന്‍ മുട്ടത്തും പറഞ്ഞു. പ്രവര്‍ത്തനങ്ങളൊന്നും വൃഥാവിലായില്ല. ജെയിന്‍ ജേക്കബ് സി പി എ യും ഡോക്ടര്‍ റീന ജേക്കബും ആയിരുന്നു മുഖ്യ സ്‌പോണ്‍സര്‍മാര്‍ ഇതൊരു മഹാസംഭവം തന്നെയായിരുന്നുവെന്നു ഗായകന്‍ തഹ്‌സീന്‍ പറഞ്ഞു. ഒരു പള്ളി അതു സംഘടിപ്പിച്ചു എന്നതു എടുത്തുപറയേണ്ടതാണ്. അമേരിക്കയില്‍ ലൈവ് ഷോ കാണാറില്ല. റിക്കാര്‍ഡ് ചെയ്തു കൊണ്ടുവന്നിട്ട് കലാകാരന്മാര്‍ സ്‌റ്റേജില്‍ ചുണ്ടനക്കുകയാണ് പതിവ്. ഓര്‍ക്കസ്ട്രയും അങ്ങനെ തന്നെ. അതിനൊരു അപവാദമാണ് ഈ ഷോ. എല്ലാം ചുളുവില്‍ വേണമെന്നാണല്ലോ മലയാളിയുടെ മോഹം. അതുകൊണ്ടായിരിക്കാം ശ്രോതാക്കളില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചത്. വാര്‍ത്ത:: ജോര്‍ജ് ജോസഫ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.