You are Here : Home / USA News

യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിക്ക്‌ സെര്‍വ്‌ ഇന്ത്യ ഡമോക്രാറ്റിക്‌ പാര്‍ട്ടിയുടെയും പ്രവാസി കോണ്‍ഗ്രസ്‌ ഫെഡറേഷന്റെയും പിന്തുണ

Text Size  

Story Dated: Sunday, June 07, 2015 12:59 hrs UTC

തങ്കം ജോണ്‍

ന്യുയോര്‍ക്ക്‌: അരുവിക്കര നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയും യുവാവുമായ ശബരിനാഥിനെ പിന്തുണയ്‌ക്കുവാന്‍ `സെര്‍വ്‌ ഇന്ത്യ ഡമോക്രാറ്റിക്‌ പാര്‍ട്ടിയും', `പ്രവാസി കോണ്‍ഗ്രസ്‌ ഫെഡറേഷന്‍' നാഷണല്‍ എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയും തീരുമാനിച്ചു. അരുവിക്കരയില്‍ മറ്റു പോം വഴികള്‍ ഇല്ലാത്തതുകൊണ്ടും ജി. കാര്‍ത്തികേയന്റെയും മകന്റേയും വ്യക്തിത്തം മാനിച്ചുകൊണ്ടും തെരഞ്ഞെടുപ്പില്‍ കഴിവുറ്റ യുവാക്കളുടെ കടന്നുവരവ്‌ പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ രാഷ്‌ട്രീയ, അഴിമതിരഹിത നേതൃത്വത്തിന്‌ പ്രഥമ രാഷ്‌ട്രീയ പാര്‍ട്ടികളുടെ യുവനേതൃത്വങ്ങള്‍ക്ക്‌ കഴിയുമെന്ന്‌ കമ്മറ്റി വിലയിരുത്തി.

 

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ നിയമസഭാ മണ്‌ഡലങ്ങളില്‍ `സെര്‍വ്‌ ഇന്ത്യ ഡമോക്രാറ്റിക്‌ പാര്‍ട്ടിയും' പ്രവാസികളുടെ ഒത്തൊരുമയുമായ `പ്രവാസി കോണ്‍ഗ്രസ്‌ ഫെഡറേഷനുമായി' സഹകരിച്ചു പ്രവര്‍ത്തിക്കും. കേരളത്തിലെ 978 പഞ്ചായത്തുകളിലായി `സെര്‍വ്‌ ഇന്ത്യ' - സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തിവരികയും ചെയ്യുന്നു. `സെര്‍വ്‌ ഇന്ത്യ'യുടെ 3700 ല്‍ അധികം വോളന്റിയേഴ്‌സ്‌്‌ പഞ്ചായത്തുകളില്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ അഴിമതിക്കും, അരാജകത്വത്തിനുമെതിരെ പ്രതികരിക്കുവാനും നവ അഴിമതിരഹിത രാഷ്‌ട്രീയ നേതൃത്വത്തെ രൂപപ്പെടുത്തുവാനും ബോധവല്‍ക്കരണം നടത്തിവരുന്നു. കേരളത്തിലെ വിവിധ രാഷ്‌ട്രീയ സംഘടനകളില്‍നിന്ന്‌ അഴിമതിക്കെതിരെ സഹകരിക്കുന്നവരെ ഏകോപിപ്പിക്കുവാനും സാമൂഹിക, സാംസ്‌കാരിക, ഉദ്യോഗസ്ഥ, സാഹിത്യ, ആത്മീയ മേഖലകളില്‍നിന്ന്‌ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുവാനും കോര്‍ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്‌.

 

എന്തുകൊണ്ട്‌ സെര്‍വ്‌ ഇന്ത്യാ ഡമോക്രാറ്റിക്‌ പാര്‍ട്ടി ? ഇന്ത്യയില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ലക്ഷക്കണക്കിന്‌ സാധാരണക്കാരായ പൊ തുജനവിഭാഗങ്ങളും, രാഷ്‌ട്രീയ നേതാക്കന്മാരും, പാര്‍ട്ടികളും, അവരുടെ ആശ്രിതരും നടത്തുന്ന ഭീകരമായ അഴിമതിക്കെതിരെ തെരുവില്‍ ഇറങ്ങിയ സമയമാണ്‌. അഴിമതിയെന്ന `ദുര്‍ഭൂതം' ഉന്നത സ്ഥാനങ്ങള്‍ മുതല്‍ താഴെയ്‌ക്കിടവരെ രാഷ്‌ട്രത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തി. ഇന്ത്യയിലെ ഒരു രാഷ്‌്‌ട്രീയ പാര്‍ട്ടിയുടെയും ലക്ഷ്യം പൊതുജന നന്മ അല്ലായിരുന്നു . സാധാരണക്കാരായ പാവപ്പെട്ട ജനവിഭാഗത്തിന്റെ അവകാശങ്ങളും നന്മകളും കവര്‍ന്നെടുത്ത്‌, അധികാരത്തിന്റെ മത്തും പണത്തോടുളള അത്യാര്‍ത്ഥിയും, ഭരണം തുടര്‍ച്ചയായി ചില നേതാക്കന്മാരുടെ കുടുംബകാര്യമായി മാറ്റപ്പെട്ടു. അധികാരവും സ്വാധീനവും ഇല്ലാത്ത സാധാരണക്കാരന്‌ നിലനില്‍പ്പില്ലാ എന്ന്‌ ഭരിക്കുന്ന ഭരണവര്‍ഗ്ഗവും രാഷ്‌ട്രീയ പാര്‍ട്ടികളും തെളിയിച്ചു. അതിനെതിരെ ഉയര്‍ന്ന പൊതു വികാരമായിരുന്നു ഡല്‍ഹിയിലെ `ആം ആദ്‌മി' പാര്‍ട്ടിയുടെ വിജയവും കോണ്‍ഗ്രസ്‌ പാര്‍ട്ടി എന്ന `യുപിഎ' യുടെ തകര്‍ച്ചയും. യുപിഎ ഗവണ്‍മെന്റിന്റെ അഴിമതിയുടെ കുംഭകോണങ്ങള്‍, കല്‍ക്കരി പാടങ്ങളിലൂടെയും, ടൂജി സ്‌പെക്‌ടറം തുടങ്ങി ഘടക കക്ഷികളുടെ അഴിമതിയുടെ ഖനികളായി മാറ്റപ്പെട്ടു.

 

അതു മുഖാന്തിരം ഡല്‍ഹിയില്‍ സുപരിചിതനല്ലായിരുന്ന മോദി എന്ന ഗുജറാത്ത്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ഭരണം `ബിജെപി' പിടിച്ചതിന്റെ പിന്നിലും രാഷ്‌ട്രീയ പാര്‍ട്ടികളുടെ അഴിമതിക്കെതിരെയുളള ധൂര്‍ത്തടികളായിരുന്നു. വന്‍ സ്വപ്‌നങ്ങള്‍ പൊതുജനങ്ങള്‍ക്കു നല്‍കിയ ബിജെപി, ഭരണത്തിലെത്തിയപ്പോള്‍ `ആര്‍എസ്‌എസി'ന്റെ സങ്കുചിത മത തീവ്രത നിലപാടുകള്‍ ജനസമൂഹത്തിലേക്ക്‌ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നത്‌ മതന്യുനപക്ഷങ്ങളെ ഭീതിയില്‍ ആഴ്‌ത്തി. സമ്പന്നവ്യവസായികളുടെ പ്രതിനിഥിയായി മോദിയുടെ നേതൃത്വം മാറ്റപ്പെട്ടു കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ 5-ാം വര്‍ഷം ഭരണത്തിലേക്ക്‌ കടക്കുമ്പോള്‍ വന്‍ അഴിമതികളുടെ പെരുമ്പറയായിരുന്നു. ഉമ്മന്‍ചാണ്ടി എന്ന കപ്പിത്താന്‍ ഭരണം നിലനിറുത്തുവാന്‍ വേണ്ടി തൂക്കുമന്ത്രിസഭയെ 5 -ാം വര്‍ഷം ഓടിച്ചുകൊണ്ടിരിക്കുന്നത്‌്‌ അത്ഭുതമാണ്‌. ആ അത്ഭുതത്തിന്റെ പിന്നില്‍ മലബാറിലെ `മുസ്ലീം ലീഗും',

 

`കേരളാകോണ്‍ഗ്രസ്‌ എം' നും മറ്റു ചില ഘടകക്ഷികള്‍ക്കും വേണ്ടി അഴിമതിയുടെ കൊയ്‌ത്തിന്‌ അവസരമൊരുക്കുകയായിരുന്നു. ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ കൈകോര്‍ത്തുകൊണ്ട്‌ `അഡ്‌ജസ്റ്റുമെന്റു' ഭരണത്തിന്‌ കൈകോര്‍ക്കുന്ന കാഴ്‌ച പൊതുജനമെന്ന കഴുകതള്‍ കണ്ടു. ഭരണപക്ഷക്കാരും പ്രതിപക്ഷക്കാരും പുറം വാതിലുടെ ഒരുപോലെ സ്വാധീനം ഉപയോഗിച്ച്‌ കുടുംബക്കാരെയും, ആശ്രിതരേയും ഉദ്യോഗങ്ങളില്‍ തിരുകികയറ്റിയും, കോഴ വാങ്ങിയും നിര്‍ലോഭം വിഹരിക്കുന്നു. വില്ലേജ്‌ഓഫീസ്‌ മുതല്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട എല്ലാ വേദികളിലും സാധാരണക്കാരന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന്‌ രാഷ്‌ട്രീയക്കാരുടെയും ഉദ്യോഗസ്ഥന്മാരുടെയും മുമ്പില്‍ കൈക്കൂലിയുമായി ഓച്ചാനിച്ചുനില്‍ക്കുന്ന ഗതികേട്‌ ഓര്‍ക്കുമ്പോള്‍ അധികാര വര്‍ഗ്ഗങ്ങളെ ചുട്ടെരിക്കുവാനുളള വീര്യമാണ്‌ പൊതുജനങ്ങള്‍ക്കിന്ന്‌ ലഭിച്ചിരിക്കുന്നത്‌. `വിപ്ലവവും കമ്മ്യൂണിസവും' കൂവി നടക്കുന്ന കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ അഴിമതിയുടെ തലതൊട്ടപ്പന്മാരായി മാറുന്നത്‌ അതിശയോക്തിയല്ല. പാവപ്പെട്ടവന്റെ പണം കട്ടെടുത്ത്‌ തടിച്ചുകൊഴുത്ത രാഷ്‌ട്രീയ പിണ്‌ഡങ്ങളെ തുടച്ചുമാറ്റുവാന്‍ പ്രതികരണശേഷിയുളള നമുക്കു കഴിഞ്ഞില്ലെങ്കില്‍ നാമും നന്മുടെ രാജ്യവും ആ ശപിക്കപ്പെട്ട വ്യവസ്ഥയ്‌ക്ക്‌ കൂട്ടുനില്‍ക്കുന്നവരാണ്‌. അഴിമതിയുളള രാഷ്‌ട്രീയ ഉദ്യോഗസ്ഥ തെമ്മാടികളെ പുകച്ചു ചാടിക്കുവാന്‍ സെര്‍വ്‌ ഇന്ത്യാ ഡമോക്രാറ്റിക്‌ പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക്‌ നമുക്കൊരുമിച്ച്‌ ഇറങ്ങാം. സ്വന്തം നാടുവിട്ട്‌ പ്രവാസികളായി കഴിയുന്ന പ്രവാസി ജനസമൂഹത്തിന്റെ ഒത്തൊരുമയായ `പ്രവാസി കോണ്‍ഗ്രസ്‌ ഫെഡറേഷനും', `സെര്‍വ്‌ ഇന്ത്യാ ഡമോക്രാറ്റിക്കും' ഒരുമിച്ചു കൈകോര്‍ക്കുന്ന അഴിമതിവിരുദ്ധ ഭാരതവും `ദൈവത്തിന്റെ സ്വന്തം നാടായ കേരളവും' പുതിയ ഒരു ഉഷസ്സിനായി കാതോര്‍ക്കുന്നു. പ്രതികരണത്തിന്റെ `ശംഖൊലി' കേള്‍ക്കാതെ മനുഷ്യര്‍ക്കു മാറ്റമുണ്ടാകില്ലെന്ന ചിന്തയുടെ പുതിയ വാതായനങ്ങള്‍ നമ്മിലൂടെ പുറത്തു വരട്ടെ. സഹകരിക്കുക, പങ്കാളികളാകുക.....

 

വരുന്ന നിയമാസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അഴിമതിരഹിത ഭരണം കാഴ്‌ചവയ്‌ക്കുന്നതിനുവേണ്ടി `പ്രവാസി കോണ്‍ഗ്രസ്‌ ഫെഡറേഷനും', `സെര്‍വ്‌ ഇന്ത്യാ ഡമോക്രാറ്റിക്കും' സ്ഥാനാര്‍ത്ഥികളുമായി ജനങ്ങള്‍ക്കു മുമ്പില്‍. പ്രവാസി കോണ്‍ഗ്രസ്‌ ഫെഡറേഷനുവേണ്ടി കോശി പി. തോമസ്‌- നാഷണല്‍ കണ്‍വീനര്‍, ലിഡാ ജേക്കബ്‌ ഐ.എ.എസ്‌- പ്രസിഡന്റ്‌ കേരളം, എം.കെ. ലൂക്കോസ്‌ മന്നിയോട്ട്‌- നാഷണല്‍ ജനറല്‍ സെക്രട്ടറി, വര്‍ഗീസ്‌ മാത്യു -വൈസ്‌പ്രസിഡന്റ്‌ യുഎസ്‌എ, ജിബി പാറയ്‌ക്കല്‍- ജന. സെക്രട്ടറി യുഎസ്‌.എ, സാമുവല്‍ മത്തായി യുഎസ്‌എ, രാജേഷ്‌പിളള ദുബായ്‌, എം ജയചന്ദ്രന്‍- ആസ്‌ട്രേലിയ, മുഹമ്മദ്‌ അഷറഫ്‌ സൗദി അറേബ്യ , വിനോദ്‌ നമ്പൂതിരി- യുറോപ്പ്‌, റെജി കുര്യന്‍- യുഎസ്‌എ - മീഡിയ കോഓര്‍ഡിനേറ്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ - 1215 544 1233 യുഎസ്‌എ, 918547291809, 919446031790 - കേരളം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.