You are Here : Home / USA News

പരിശുദ്ധ ബാവാ തിരുമേനി ജൂലൈ ഏഴിനു ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയപള്ളിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 28, 2015 11:12 hrs UTC

ഡാളസ്‌: മലങ്കര സഭാ പരമാധ്യക്ഷന്‍ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ എത്തുന്നു. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനിയോടൊപ്പം ജൂലൈ 7-ന്‌ ചൊവ്വാഴ്‌ച വൈകുന്നേരം 6.30-ന്‌ എഴുന്നെള്ളുന്ന പരിശുദ്ധ ബാവായേയും സംഘത്തേയും ഇടവക വികാരി റവ.ഫാ. രാജു ദാനിയേല്‍, ട്രസ്റ്റി ഷിബു മാത്യു, സെക്രട്ടറി ബിജി ബേബി, ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ എല്‍സണ്‍ സാമുവേല്‍, മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌നേഹോഷ്‌മളമായ സ്വീകരണം നല്‍കുന്നതാണ്‌. \

സന്ധ്യാനമസ്‌കാരത്തിനുശേഷം പരിശുദ്ധ ബാവാ തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്‌. ഭദ്രാസനതല ഫാമിലി കോണ്‍ഫറന്‍സ്‌, സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന അസംബ്ലി, കാതോലിക്കാ ദിന സമാഹരണ യോഗം എന്നിവയില്‍ പങ്കെടുക്കാനാണ്‌ പരിശുദ്ധ ബാവയും, നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്‌ തിരുമേനി, വൈദീക ട്രസ്റ്റി ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌ എന്നിവര്‍ എത്തുന്നത്‌. ഡാളസിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദീകരും സഭാംഗങ്ങളും പരിശുദ്ധ ബാവായുടെ ദര്‍ശനത്തിനായി എത്തുമെന്ന്‌ വലിയപള്ളി സ്വീകരണ കമ്മിറ്റി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.