You are Here : Home / USA News

നാടന്‍ വാര്‍ത്തകളുമായി നാടന്‍ റേഡിയോ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 28, 2015 11:22 hrs UTC

സതീശന്‍ നായര്‍

ഷിക്കാഗോ: നാടന്‍, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും, വിശേഷങ്ങളുമായി ഷിക്കാഗോയില്‍ നിന്നും നാടന്‍ റേഡിയോ. ഇരുപത്തിനാലു മണിക്കൂറും വാര്‍ത്തകളും അതോടൊപ്പം നിങ്ങളുടെ കാതിനു കുളിരേകുന്ന ഗാനങ്ങളുമായി നാടന്‍ റേഡിയോ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള വാര്‍ത്തകള്‍ നിങ്ങള്‍ക്ക്‌ നാടന്‍ റേഡിയോയിലൂടെ ഇരുപത്തിനാലു മണിക്കൂറും ശ്രവിക്കാവുന്നതാണ്‌. പ്രവര്‍ത്തനപരിചയമുള്ള ഏതാനും പേരുടെ കൂട്ടായ്‌മയായാണ്‌ നാടന്‍ റേഡിയോയുടെ തുടക്കം. ശിവന്‍ മുഹമ്മ, ഡോ. റോയി തോമസ്‌, ജയന്‍ മുളങ്ങാട്‌, ജോസ്‌ കാടാപുറം, പ്രസന്നന്‍ പിള്ള, ശങ്കരന്‍കുട്ടി, സതീശന്‍ നായര്‍, മനു വര്‍ഗീസ്‌ എന്നിവരുടെ കൂട്ടായ്‌മയിലൂടെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നു. കൂടാതെ സുധ ഡാളസ്‌, ജാനം ഗോപാലകൃഷ്‌ണന്‍, സീമാ ജയചന്ദ്‌, ലിന്‍സ്‌ ജോസഫ്‌, പ്രവീണ്‍ സൂരിച്ച്‌, വിക്കി ഒക്കലഹോമ, സ്വപ്‌ന ന്യൂഡല്‍ഹി, അഭിരാമി അവിനാശ്‌ തുടങ്ങിയവരും വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നു.

 

നിങ്ങള്‍ക്കും വാര്‍ത്തകള്‍ വായിക്കാനുള്ള സുവര്‍ണ്ണാവസരം നാടന്‍ റേഡിയോ ഒരുക്കുന്നു. നിങ്ങള്‍ക്ക്‌ ലഭിക്കുന്ന പ്രധാന വാര്‍ത്തകള്‍ റിക്കാര്‍ഡ്‌ ചെയ്‌ത്‌ ഞങ്ങള്‍ക്ക്‌ അയച്ചുതന്നുകൊണ്ട്‌ നാടന്‍ റേഡിയോയില്‍ പങ്കാളികളാകുക. നാടന്‍ റേഡിയോയിലൂടെ വാര്‍ത്തകള്‍ ശ്രവിക്കാനും, കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും www.naatanradio.com സന്ദര്‍ശിക്കുക. ഇനിയും കൂടുതല്‍ വിഭവങ്ങളുമായി നാടന്‍ റേഡിയോ വിപുലീകരിക്കുന്നതാണെന്ന്‌ സ്ഥാപകനായ ശിവന്‍ മുഹമ്മ അറിയിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.