You are Here : Home / USA News

'ഹെവന്‍ലി ഫയര്‍' ഡാളസ്സില്‍ ആഗസ്റ്റ് 27, 28, 29, 30 തിയ്യതികളില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, June 29, 2015 11:21 hrs UTC

ഡാളസ്: ഹെവന്‍ലി കോള്‍ ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡാളസ്സില്‍ ആഗസ്റ്റ് 27 മുതല്‍ 4ദിവസം നീണ്ടു നില്‍ക്കുന്ന 'ഹെവന്‍ലി ഫയര്‍' സംഘടിപ്പിക്കുന്നു.
ഡാളസ് ഫ്രീവേയില്‍ സാം മൂണ്‍ ഡോട്ട് കോം ബില്‍ഡിങ്ങിലുള്ള ഹെവന്‍ലി കോള്‍ വര്‍ഷിപ്പ് സെന്ററില്‍ ഓഗസ്റ്റ് 27, 28, 29, 30 തിയ്യതികളില്‍ വൈകീട്ട് 6.30 മുതല്‍ 9 വരേയും ഞായറാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെ സണ്‍ഡെ വര്‍ഷിപ്പും ഉണ്ടായിരിക്കും.
യുവാക്കള്‍ക്കു വേണ്ടിയുള്ള പ്രത്യേക സമ്മേളനം ആഗസ്റ്റ് 29 രാവിലെ 10.30 മുതല്‍ ഉച്ചവരെ ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
പാസ്റ്റര്‍ ബിജി അജ്ജല്‍, പാസ്റ്റര്‍ റെയ്‌സണ്‍ തോമസ്, പാസ്റ്റര്‍ റന്‍ജിത ജോണ്‍ തുടങ്ങിയ പ്രഗല്‍ഭ ബൈബിള്‍ പണ്ഡിതന്മാര്‍ ഹെവന്‍ലി ഫയറില്‍. പ്രത്യേക പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ഏവരേയും മീറ്റിങ്ങിലേക്ക് ക്ഷണിക്കുന്നതായി ജസ്റ്റിന്‍ വര്‍ഗീസ്(214 466 9922), അബ്രഹാം അബ്രഹാം(469 964 8530), ജേക്കബ് പുത്തന്‍ പുരക്കല്‍(214 734 4945) എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.