You are Here : Home / USA News

താരമഹോത്സവമായ 'ജയറാം ഷോ' ന്യൂയോര്‍ക്കില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, June 29, 2015 11:24 hrs UTC

ന്യൂയോര്‍ക്ക്: കുടുംബങ്ങളുടെ സ്വന്തം താരം ജയറാമിന്റെ എന്റര്‍ടെയ്ന്‍മെന്റ് ഷോ- ജയറാം ഷോ 2015 ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും. ഹെഡ്ജ് ഇവന്റ്‌സ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഷോ സെപ്തംബര്‍ 12-ന് വൈകിട്ട് അഞ്ചിന് ന്യൂയോര്‍ക്ക് ക്യൂന്‍സ് കോളജിനു സമീപം കോള്‍ഡന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. ന്യൂജേഴ്‌സി ഫെലിഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ തൊട്ടടുത്ത ദിവസം സെപ്തംബര്‍ 13-ന് അഞ്ചിനാണ് രണ്ടാം ഷോ. ന്യൂയോര്‍ക്കിലെ മലയാളികള്‍ക്കായി മികച്ച പരിപാടികള്‍ ഒരുക്കാന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഹെഡ്ജ് ഇവന്റ്‌സ് ന്യൂയോര്‍ക്കിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പരിപാടിയാണിതെന്ന് സംഘാടകന്‍ സജി (ജേക്കബ് എബ്രഹാം) അറിയിച്ചു.
മിമിക്രി ആര്‍ട്ടിസ്റ്റ്, കൊമേഡിയന്‍, ടെലിവിഷന്‍ അവതാരകന്‍, ഗായകന്‍, ഗാനരചയിതാവ്, അഭിനേതാവ്, സംഗീത സംവിധായകന്‍, സിനിമാ സംവിധായകന്‍ തുടങ്ങി കലയുടെ വ്യത്യസ്ത മേഖലകളില്‍ വെന്നിക്കൊടി പാറിച്ച മലയാളത്തിന്റെ സ്വന്തം നാദിര്‍ഷായാണ് ഷോയുടെ സംവിധായകന്‍. അമര്‍, അക്ബര്‍, അന്തോണി എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ശേഷമാണ് നാദിര്‍ഷ അമേരിക്കയിലെത്തുന്നത്.
 
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകരാക്കിയാണ് നാദിര്‍ഷയുടെ ചിത്രമൊരുങ്ങുന്നത്. നിമിഷരസപ്രിയ ഹാസ്യസാമ്രാട്ട് പിഷാരടി അവതാരകനും. ജയറാമിനെ കൂടാതെ, പ്രിയാമണി, ഉണ്ണിമേനോന്‍, ധര്‍മ്മജന്‍, പാഷാണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളിമൂങ്ങ ഫെയിം സാജു നവോദയ, ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് ഫെയിം നായിക ആര്യ, ഹരിശ്രീ യൂസഫ്, ഡെലിസി, വിഷ്ണു, സിനിമ ചിരിമാ കോമഡി ഷോയുടെ സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സ് തുടങ്ങി മലയാളത്തിലെ മികച്ച കലാകാരന്മാരുടെ നീണ്ട നിര തന്നെ ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. കോറിയോഗ്രാഫര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഡാന്‍സ് ഐറ്റംസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഹെഡ്ജ് ഇവന്റ്‌സ് ന്യൂയോര്‍ക്ക് പോയ വര്‍ഷം ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ലൈവ് മ്യൂസിക്കല്‍ മേള നടത്തി വന്‍ വിജയം കണ്ടിരുന്നു. ഇതിനു ശേഷമാണ് സെപ്തംബറില്‍ ജയറാമിനെ ഉള്‍പ്പെടുത്തി മെഗാഷോയ്ക്ക് അരങ്ങൊരുക്കുന്നത്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സജി ഹെഡ്ജ് ഇവന്റ്‌സ്
(516)433-4310
www.hedgeeventsny.com

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.