You are Here : Home / USA News

രൂപതാ സ്ഥാപനദിനവും മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റെ മെത്രാഭിഷേക വാര്‍ഷികവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 30, 2015 11:43 hrs UTC

ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രമാക്കി 2001 ജൂലൈ ഒന്നാം തീയതി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ട സീറോ മലബാര്‍ രൂപതയുടെ പതിന്നാലാം വാര്‍ഷികവും, രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റെ മെത്രാഭിഷേകദിനവും സമുചിതമായി ആഘോഷിക്കുന്നു. രൂപതയുടെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഈ രണ്ട്‌ സംഭവങ്ങളെ അനുസ്‌മരിച്ചുകൊണ്ടും പതിന്നാല്‌ വര്‍ഷങ്ങള്‍കൊണ്ട്‌ രൂപത നേടിയിരിക്കുന്ന അത്ഭുതകരമായ വളര്‍ച്ചയ്‌ക്ക്‌ ദൈവത്തിനു നന്ദി അര്‍പ്പിച്ചുകൊണ്ടും കത്തീഡ്രല്‍ ദേവാലയത്തില്‍ ജൂലൈ ഒന്നാം തീയതി വൈകുന്നേരം 7 മണിക്ക്‌ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവ്‌ കാര്‍മികത്വം വഹിക്കും. മാര്‍ ജോയി ആലപ്പാട്ട്‌ പിതാവും, ബഹുമാനപ്പെട്ട വൈദീകരും, സിസ്റ്റേഴ്‌സും, കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസികളും കൃതജ്ഞതാബലിയര്‍പ്പണത്തില്‍ പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.