You are Here : Home / USA News

ഇടയന്റെ സന്ദര്‍ശനം അനുഗ്രഹവര്‍ഷമായി

Text Size  

Story Dated: Wednesday, July 01, 2015 04:31 hrs UTC

ജോര്‍ജ്‌ പണിക്കര്‍

 

ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ അലക്‌സിയോസ്‌ മാര്‍ യൗസേബിയേസ്‌ മെത്രാപ്പോലീത്തയുടെ ചിക്കാഗോ സന്ദര്‍ശനം ഇവിടുത്തെ നാല്‌ ഇടവക ജനങ്ങള്‍ക്കും അനുഗ്രഹപൂമഴയായി. `ചിക്കാഗോയിലെത്തുന്നത്‌ സ്വഭവനത്തില്‍ വരുന്നതുപോലെ ആഹ്ലാദകരമാണെന്ന്‌' തിരുമേനി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരുമാസക്കാലമായി ഇവിടുത്തെ നാലു ഇടവകകളിലൊന്നായ എല്‍മസ്റ്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌, ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍, ചിക്കാഗോ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, ഓക്ക്‌ലോണ്‍ സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ എന്നീ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുകയും വി. കുര്‍ബാന അര്‍പ്പിക്കുകയും ചെയ്‌തു. ഓരോ ഇടവകകള്‍ സന്ദര്‍ശിക്കുമ്പോഴും അവിടുത്തെ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍,ത സ്‌തീസമാജം, യൂത്ത്‌ ലീഗ്‌, സണ്‍ഡേ സ്‌കൂള്‍, കിഡ്‌സ്‌ ഫോര്‍ കൗസ്റ്റ്‌ എന്നീ സംഘടനകളുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടുകയും, അവരുമായി സംവേദിക്കുകയും ചെയ്‌തത്‌ ഈ സംഘടനകള്‍ക്ക്‌ ഊര്‍ജ്ജവും ഉന്മേഷവും പകരുന്നതായിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളായ മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ റീജയണല്‍ കോണ്‍ഫറന്‍സ്‌, എല്‍മസ്റ്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ സംഘടിപ്പിച്ച 'ബെയ്‌ത്തോ' (BAITHO) എന്നീ പപരിപാടികളില്‍ അദ്ധ്യക്ഷം വഹിച്ച്‌ സംസാരിക്കുകയും ചെയ്‌തു. കോളജിലേക്ക്‌ ആദ്യമായി പോകുന്ന കൂട്ടികളുമായി നടത്തിയ പ്രത്യേക ചടങ്ങ്‌, സ്വഭവനവും മാതാപിതാക്കളേയും വിട്ട്‌ ജീവിക്കുമ്പോള്‍ ക്രിസ്‌തീയമായി എങ്ങനെ വര്‍ത്തിക്കണമെന്നും, പ്രാര്‍ത്ഥനയുടെ അനുഭവത്തില്‍ ജീവിക്കാന്‍ ഉപദേശിച്ചതും അവര്‍ക്ക്‌ അറിവുപകരുന്ന അനുഭവമായി മാറി. ഓര്‍ത്തഡോക്‌സ്‌ സഭയുടെ പൈതൃകമായ വിശ്വാസവും, പാരമ്പര്യവും തലമുറകളിലേക്ക്‌ പകരാന്‍ ഉതകുന്ന രീതിയില്‍ ഒരു മ്യൂസിയം, ഗവേഷണകേന്ദ്രം, ചാപ്പല്‍ എന്നിവ തന്റെ അരമനയോട്‌ ചേര്‍ന്ന്‌ പണിയേണ്ടതിന്റെ ആവശ്യകത തിരുമേനി ഊന്നിപ്പറയുകയുണ്ടായി. അതിനായി നാല്‌ ദേവാലയങ്ങളിലേയും വികാരിമാര്‍, മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍, മലങ്കര സഭാ അസോസിയേഷന്‍ അംഗങ്ങള്‍, ഭദ്രാസന പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന ഒരു പ്രത്യേക യോഗവും ചേര്‍ന്നു. ജൂലൈയില്‍ നടക്കുന്ന ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌ ഇതിനായുള്ള ഒരു റാഫിള്‍ ടിക്കറ്റ്‌ വിതരണം പ. കാതോലിക്കാ ബാവ നിര്‍വഹിക്കുമെന്നും തിരുമേനി അറിയിച്ചു. ഇതിന്റെ ചിക്കാഗോ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഫാ. എബി ചാക്കോ (ചെയര്‍മാന്‍), ജോര്‍ജ്‌ പണിക്കര്‍ (ജനറല്‍ കണ്‍വീനര്‍), തോമസ്‌ വര്‍ഗീസ്‌ (സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌), രാജ്‌വ്‌ കോര (സെന്റ്‌ തോമസ്‌ ചര്‍ച്ച്‌), ജോര്‍ജ്‌ പൂഴിക്കുന്നേല്‍ (സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍), ഡോ. ബിനു ഫിലിപ്പ്‌ (സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌) എന്നിവര്‍ അടങ്ങുന്ന ഒരു കമ്മിറ്റിയേയും തെരഞ്ഞെടുത്തു. സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍ വികാരി ഫാ. ദാനിയേല്‍ ജോര്‍ജ്‌ നന്ദി രേഖപ്പെടുത്തി. ഫാ. മാത്യൂസ്‌ജോര്‍ജ്‌, ഫാ. റ്റെജി ഏബ്രഹാം, ഫാ. ഹാം ജോസഫ്‌, ഫാ. എബി ചാക്കോ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ `ഫാമിലി നൈറ്റ്‌' പരിപാടിയുടെ ഉദ്‌ഘാടനകര്‍മ്മവും തിരുമേനി നിര്‍വഹിക്കകയുണ്ടായി. തിരുമേനിയുടെ ഒരുമാസത്തെ ചിക്കാഗോ സന്ദര്‍ശനത്തില്‍ ധാരാളം ഭവനങ്ങളില്‍ പോകുവാനും, പരിചയം പുതുക്കുവാനും, രോഗികളെ കാണുവാനുമൊക്കെ സാധിച്ചതില്‍ താന്‍ സന്തുഷ്‌ടനാണെന്ന്‌ തിരുമേനി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.