You are Here : Home / USA News

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ബൈബിള്‍ റീഡേഴ്‌സിന്‌ പരിശീലനം നല്‍കി

Text Size  

Story Dated: Thursday, July 02, 2015 05:47 hrs UTC

ബിനോയി സ്റ്റീഫന്‍ കിഴക്കനടി

 

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്രദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിശുദ്ധ കുര്‍ബാനയില്‍ ബൈബിള്‍ വായിക്കുന്നവര്‍ക്കുവേണ്ടിയുള്ള പ്രത്യേക പരിശീലനം നല്‍കി. ജൂണ്‍ 28 ഞായറാഴ്‌ച രാവിലെ 9.45 ന്‌ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്‍മികത്വത്തിലും, ഫാദര്‍ ബൈജു കളപ്പുരയിലിന്റെ സഹകാര്‍മ്മികത്വത്തിലുമുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം ആരംഭിച്ച പരിശീലനത്തില്‍, റീഡേഴ്‌സിന്റെ ആത്മീയകവും, ഭൌതീകവുമായ ഒരുക്കത്തെപ്പറ്റിയും, അതിന്റെ വിവിധ അര്‍ത്ഥതലങ്ങളേപ്പറ്റിയും, ഉത്തരവാദിത്തത്തെപ്പറ്റിയും, പവര്‍പോയിന്റ്‌ പ്രസന്റേഷനിലൂടെ ഫാദര്‍ എബ്രാഹം മുത്തോലത്ത്‌ വിശദീകരിച്ചു. ഇത്‌ വിജ്ഞാനപ്രദവും വളരെ പ്രയോജനപ്രദവും ആയിരുന്നെന്ന്‌ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.