You are Here : Home / USA News

സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് സതേണ്‍ റീജിയണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, July 03, 2015 10:55 hrs UTC

അറ്റ്‌ലാന്റാ: സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ നോര്‍ത്ത് അമേരിക്കയിലെ സതേണ്‍ റീജിയനില്‍പ്പെട്ട അറ്റ്‌ലാന്റാ, ഡാളസ്, ഹൂസ്റ്റണ്‍ എന്നീ ഇടവകകള്‍ ചേര്‍ന്ന് നടത്തി വരുന്ന സതേണ്‍ റീജിയണല്‍ കോണ്‍ഫറന്‍സ് ജൂണ്‍ 19ന് വെള്ളിയാഴ്ച വൈകുന്നേരം 5.00 മുതല്‍ 21-ാം തീയ്യതി ഞായറാഴ്ച വരെ അറ്റ്‌ലാന്റയിലുള്ള ജോര്‍ജ്ജിയാ എഫ്എഫ്എ(FFA) സെന്ററില്‍ വച്ച് വിജയകരമായി നടത്തപ്പെട്ടു.
ഇവാന്‍ജലിക്കല്‍ സഭയുടെ പ്രിസൈസിംഗ് ബിഷപ്പ് മോസ്റ്റ്.റവ.ഡോ.സി.പി.മാത്യു കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടന്ന പഠനക്ലാസുകള്‍ക്ക് ബിഷപ്പ് ഡോ.സി.വി.മാത്യുവും സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് വര്‍ഷിപ്പ് ഗ്രൂപ്പായ ക്രോസ്‌പോയിന്റ് ചര്‍ച്ച് ന്യൂജേഴ്‌സിയുടെ പാസ്റ്റര്‍ റവ.ജേക്കബ് യോഹന്നാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 'നിങ്ങള്‍ ഒരു യാഥാര്‍ത്ഥ്യവാനോ? ക്രിസ്തീയതയുടെ പരിശോധന' എന്ന ചിന്താവിഷയത്തെ അധികരിച്ച് യാക്കോബിന്റെ ലേഖനം ആധാരമാക്കി നടന്ന പഠനങ്ങള്‍ അര്‍ത്ഥവത്തും ചിന്തോദീപകവുമായിരുന്നു. ഗ്രൂപ്പുകളായി ആഴമേറിയ ചര്‍ച്ചകളും നടന്നു. ന്യൂയോര്‍ക്കിലെ ക്വീന്‍സ് ഇടവകയില്‍ നിന്നും റവ.നൈനാന്‍ സഖറിയായുടെ നേതൃത്വത്തില്‍ 15ല്‍ പരം വിശ്വാസികളും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
21ന് ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ തിരുവത്താഴ ശുശ്രൂഷയ്ക്ക് പ്രിസൈഡിംഗ് ബിഷപ്പ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. റവ.കെ.ബി.കുരുവിള. റവ.നൈനാന്‍ സഖറിയാ, റവ.ജേക്കബ് യോഹന്നാന്‍ എന്നിവര് സഹകാര്‍മ്മികത്വം വഹിച്ചു. തിരുമേനി വചനശുശ്രൂഷ നിര്‍വഹിച്ചു. വളരെ ഭംഗിയായും, ചിട്ടയായും, ഈ കോണ്‍ഫറന്‍സ് നടത്തി വിജയിപ്പിച്ച ആതിഥേയരായ അറ്റ്‌ലാന്റാ ഇടവകാംഗങ്ങളെ തിരുമേനി പ്രത്യേകം അഭിനന്ദിച്ചു. കോണ്‍ഫറന്‍സിന്റെ കോര്‍ഡിനേറ്റാഴ്‌സായി അറ്റ്‌ലാന്റാ ഇടവകയില്‍ നിന്നുള്ള ജൂബില്‍ തോമസ്, ജെനിന്‍ തോമസ് എന്നിവര്‍ പ്രവര്‍ത്തിച്ചു.
80 ല്‍ പരം അംഗങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. സതേണ്‍ റീജിയണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് റവ.കെ.ബി.കുരുവിള അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.