You are Here : Home / USA News

92-മത് സാഹിത്യ സല്ലാപത്തില്‍ ‘സീജെ എന്ന ജീനിയസ്’

Text Size  

Story Dated: Friday, July 03, 2015 11:05 hrs UTC

ഡാളസ്: ജൂലൈ മൂന്നാം തീയതി വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘സീജെ എന്ന ജീനിയസ്’ എന്നതായിരിക്കും ചര്‍ച്ചാ വിഷയം. അകാലത്തില്‍ പൊലിഞ്ഞു പോയ സീ. ജെ. തോമസ്‌ എന്ന ബഹുമുഖ പ്രതിഭാശാലിയെക്കുറിച്ച് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ പി. റ്റി. പൌലോസ്(ന്യൂയോര്‍ക്ക് ) ആണ് പ്രബന്ധം അവതരിപ്പിക്കുന്നത്. സാഹിത്യ സല്ലാപത്തില്‍  പങ്കെടുത്ത് ‘സീജെ’യെക്കുറിച്ച് കൂടുതല്‍ അറിയുവാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

2015 ജൂണ്‍ ആറാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച തൊണ്ണൂറ്റൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘സംഗീത സന്ധ്യ’ ആയി ആചരിച്ചു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിത ഗായകനായ നൈനാന്‍ കോടിയാട്ടാണ് സംഗീത സന്ധ്യയില്‍ ഗാനാലാപനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മനുഷ്യജീവിതത്തില്‍ സാഹിത്യത്തിനൊപ്പം സംഗീതത്തിനും ഗായകര്‍ക്കും വലിയ പ്രാധാന്യമുണ്ട് എന്ന് വിളിച്ചോതുന്നതായിരുന്നു പ്രസ്തുത സംഗീത സന്ധ്യ.

 

ഡോ: മര്സലിന്‍ ജെ. മോറിസ്, പ്രൊഫ. എം. ടി. ആന്റണി,  ഡോ:തെരേസ ആന്റണി, ഡോ: എന്‍. പി. ഷീല, ഡോ. ആനി കോശി, എ. സി. ജോര്‍ജ്ജ്, രാജു തോമസ്‌, മോന്‍സി കൊടുമണ്‍, ബാബു തെക്കേക്കര, സന്തോഷ്‌, സജി കരിമ്പന്നൂര്‍, സാംസണ്‍ ഫിലാഡെല്‍ഫിയ, വര്‍ഗീസ്‌ സ്കറിയ, ജോണ്‍ തോമസ്‌, ജേക്കബ്‌ തോമസ്‌, കുരുവിള ജോര്‍ജ്ജ്, സുനില്‍ മാത്യു വല്ലാത്തറ, വര്‍ഗീസ് എബ്രഹാം സരസോട്ട, പി. വി. ചെറിയാന്‍, എന്‍. എം. മാത്യു, അബ്ദുല്‍ പുന്നയൂര്‍ക്കുളം, പി.പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍  സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും സംഗീത സന്ധ്യയില്‍ പങ്കെടുക്കുകയുണ്ടായി.

 

2015 ജൂലൈ മാസം മുതല്‍ എല്ലാ മാസത്തിലെയും ആദ്യ വെള്ളിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യവെള്ളിയാഴ്ചയും വൈകുന്നേരം  എട്ടു മുതല്പത്തു  വരെ  (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....


1-857-232-0476 കോഡ് 365923


ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com  എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395, 972-505-2748


Join us on Facebook  https://www.facebook.com/groups/142270399269590/

 

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍

 


ജയിന്‍ മുണ്ടയ്ക്കല്‍ 
 
അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം 
 
എല്ലാ ആദ്യവെള്ളിയാഴ്ചയും വൈകിട്ട് 8:00 മണി മുതല്‍ 10:00 മണി വരെ (EST)
 
വിളിക്കേണ്ട നമ്പര്‍: 1-857-232-0476 കോഡ്  365923
 
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 1-813-389-3395 or 1-972-505-2748
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.