You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ തിരുനാള്‍ നൈറ്റ്‌ ജൂലൈ 4-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 03, 2015 10:00 hrs UTC

ഷിക്കാഗോ: ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭാരത അപ്പസ്‌തോലനും, ഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദുഖ്‌റാന തിരുനാളിന്റെ ഭാഗമായി തിരുനാള്‍ നൈറ്റ്‌ (പ്രസുദേന്തി നൈറ്റ്‌) വിപുലമായ കലാപരിപാടികളോടെ നടത്തപ്പെടുന്നു. ജൂലൈ നാലിനു ശനിയാഴ്‌ച രാവിലെ 8.30-നു വിശുദ്ധ കുര്‍ബാന, ഉച്ചകിഴിഞ്ഞ്‌ 4.30-ന്‌ ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്ഞ്‌. ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പ്‌ മാര്‍ അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മികത്വം വഹിക്കും. ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന്‌ 7 മണിക്ക്‌ കത്തീഡ്രലിന്റെ വിശാലമായ ഓഡിറ്റോറിയത്തില്‍ തിരുനാള്‍ പ്രസുദേന്തിമാരായ സെന്റ്‌ ബര്‍ത്തലോമിയ (മോര്‍ട്ടന്‍ഗ്രോവ്‌ - നൈല്‍സ്‌) വാര്‍ഡിന്റെ നേതൃത്വത്തില്‍ വര്‍ണ്ണശബളവും പ്രൗഢഗംഭീരവുമായ വിവിധ കലാപരിപാടികള്‍ അരങ്ങേറും. വൊഡാഫോണ്‍ കോമഡി സ്റ്റാര്‍ കൊല്ലം കിഷോര്‍ (കോമഡിഷോ), ജെസ്സി, ജോജോ, ജയരാജ്‌ നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗാനമേള, പ്രഗത്ഭ കലാകാരികള്‍ അവതരിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, സ്‌കിറ്റുകള്‍ എന്നിവ കലാവിരുന്നില്‍ ഉള്‍പ്പെടുന്നു.

 

മോഹന്‍ സെബാസ്റ്റ്യന്‍, ഡോ. സിമി ജെസ്റ്റോ മണവാളന്‍, ജൂബി വള്ളിക്കളം എന്നിവരാണ്‌ തിരുനാള്‍ നൈറ്റ്‌ കോര്‍ഡിനേറ്റര്‍മാര്‍. ഇടവകയിലെ 14 വാര്‍ഡുകളില്‍ ഒന്നായ സെന്റ്‌ ബര്‍ത്തലോമിയ വാര്‍ഡാണ്‌ ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌. സിബി പാറേക്കാട്ടില്‍ (ജനറല്‍ കോര്‍ഡിനേറ്റര്‍- 847 209 1142), പയസ്‌ ഒറ്റപ്ലാക്കല്‍ (പ്രസിഡന്റ്‌- 312 231 3345), ലൗലി വില്‍സണ്‍ (സെക്രട്ടറി- 312 330 4935), റ്റീന മത്തായി (ട്രഷറര്‍- 847 583 9103) എന്നീ വാര്‍ഡ്‌ പ്രതിനിധികളും, കൈക്കാരന്മാരായ മനീഷ്‌ ജോസഫ്‌, ഷാബു, ആന്റണി ഫ്രാന്‍സീസ്‌, പോള്‍ പുളിക്കന്‍ തുടങ്ങിയവരും, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളും, വിവിധ സംഘടനകളും തിരുനാളിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. അന്നേദിവസം നടക്കുന്ന വിശുദ്ധ കുര്‍ബാനകളിലും മറ്റ്‌ കലാപരിപാടികളിലും സംബന്ധിക്കുവാന്‍ ഏവരേയും വികാരി റവ.ഡോ. അഗസ്റ്റിന്‍ പലയ്‌ക്കാപ്പറമ്പിലും, അസി. വികാരി ഫാ. റോയി മൂലേച്ചാലിലും മറ്റ്‌ ഭാരവാഹികളും ക്ഷണിക്കുന്നു. ഓഫീസ്‌: 708 544 7250. വെബ്‌സൈറ്റ്‌: www.smchicago.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.