You are Here : Home / USA News

ഗുരുദര്‍ശനം 2015 ഫിലാഡല്‍ഫിയ ഗുരുദേവ മന്ദിരത്തില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, July 05, 2015 12:25 hrs UTC

ഫിലാഡല്‍ഫിയ: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്‌ ബോര്‍ഡ്‌ അംഗവും ഗുരുധര്‍മ്മ പ്രചരണ സഭ ജനറല്‍ സെക്രട്ടറി യുമായ ശ്രീമദ്‌ ഗുരുപ്രസാദ്‌ സ്വാമികള്‍ നയിക്കുന്ന ആദ്ധ്യാത്മിക സംഗമത്തിലേക്ക്‌ ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ജൂലൈ 18 ശനിയാഴ്‌ച രാവിലെ 9:30 മുതല്‍ ഫിലാഡല്‍ഫിയ ഗുരുദേവ മന്ദിരത്തില്‍ വച്ചു നടത്തപ്പെടുന്ന ഈ ഏകദിന ശിബിരത്തോടനുബന്ധിച്ച്‌ `ശ്രീനാരായണ ധര്‍മ്മം കുടുംബ ജീവിതത്തില്‍' എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള പ്രഭാഷണം , യോഗ പരിശീലനം . ധ്യാനം , വിശേഷാല്‍ ഗുരുപൂജ , സമൂഹ പ്രാര്‍ത്ഥന , `കുട്ടികളുടെ ഗുരുദേവന്‍' എന്ന പേരില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക പഠനക്കളരി, ആശയ സംവാദം ,സമൂഹ സദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്‌.വിവിധ അക്കാദമിക്‌ തലങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എസ്‌.എന്‍.എ .കുടുംബാംഗങ്ങളായ കുട്ടികളെ ചടങ്ങില്‍ ആദരിക്കുന്നതാണ്‌.

നോര്‍ത്ത്‌ അമേരിക്കയിലെ ശ്രീനാരായണീയ സമൂഹത്തിന്റെ തീര്‍ത്ഥാടന കേന്ദ്രം എന്നറിയപ്പെടുന്ന ഫിലഡല്‍ഫിയഗുരുദേവ മന്ദിരത്തിന്റെ സ്ഥാപക സംഘടനയായ ശ്രീനാരായണ അസ്സോസ്സിയഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഗുരുദര്‍ശനം 2015 ന്റെ വിജയകരമായ നടത്തിപ്പിനായി സംഘടനയുടെ പ്രസിഡണ്ട്‌ കെ.എന്‍ .രാജന്‍ കുട്ടി , ജനറല്‍ സെക്രട്ടറി മുരളി വേങ്ങശ്ശേരി , ട്രഷറര്‍ മഞ്‌ജുലാല്‍ നകുലന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നു വരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.