You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ജൂലൈ എട്ടിനു ഘോഷയാത്ര

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 06, 2015 11:16 hrs UTC

ഡാളസ്‌: സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്‌ ഡാളസ്‌ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ ജൂലൈ എട്ടിന്‌ തിരശീല ഉയരും. കോണ്‍ഫറന്‍സിനു തുടക്കംകുറിച്ചുള്ള ഘോഷയാത്ര ജൂലൈ എട്ടിനു ബുധനാഴ്‌ച വൈകിട്ട്‌ 5.30-ന്‌ ഹോട്ടല്‍ അങ്കണത്തില്‍ ആരംഭിക്കും. ഫാമിലി കോണ്‍ഫറന്‍സിന്റെ ബാനറിനു പിന്നില്‍ കോണ്‍ഫറന്‍സ്‌ ഡയറക്‌ടര്‍ റവ. ഫാ. മാത്യു അലക്‌സാണ്ടര്‍ ബൈബിളും, ട്രഷറര്‍ ലജീത്‌ മാത്യു കുരിശും, സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളും, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും കാതോലിക്കേറ്റ്‌ പതാകയും, വിവിധ ആദ്ധ്യാത്മിക നേതാക്കള്‍ അമേരിക്കന്‍ പതാകയും ടെക്‌സസ്‌ പതാകയും ഇന്ത്യന്‍ പതാകയും കനേഡിയന്‍ പതാകയും കൈയിലേന്തുന്നതാണ്‌. അതിനുശേഷം എം.ജി.ഒ.സി.എസ്‌.എം അംഗങ്ങള്‍ മുന്‍ കാതോലിക്കാ ബാവാമാരുടെ ചിത്രം വഹിക്കുന്നതാണ്‌. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ ചെറിയ കാതോലിക്കേറ്റ്‌ പതാകയും പടിക്കും.

 

അതിനു പിന്നിലായി പരമ്പരാഗത ഇന്ത്യന്‍ നിര്‍മ്മിത ഒരേ നിറത്തിലുള്ള സാരി ധരിച്ച സ്‌ത്രീകള്‍ അണിനിരക്കും. അവര്‍ക്ക്‌ പുറകിലായി പുരുഷന്മാര്‍, പിന്നാലെ വൈദീക വിദ്യാര്‍ത്ഥികള്‍, ശെമ്മാശന്മാര്‍, വൈദീകര്‍ എന്നീ ക്രമത്തില്‍ നീങ്ങും. ഭദ്രാസന സെക്രട്ടറി റവ.ഫാ. ജോയി പൈങ്ങോലില്‍ പരിശുദ്ധ ബാവാ തിരുമേനിയുടെ അംശവടി വഹിക്കുന്നതാണ്‌. ഏറ്റവും പിറകിലായി വിശിഷ്‌ടാതിഥികളോടൊപ്പം പരിശുദ്ധ ബാവാ തിരുമേനിയും, ഭദ്രാസനാധ്യക്ഷന്‍ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തയും എഴുന്നള്ളുന്നതാണ്‌. ഘോഷയാത്ര സമ്മേളന വേദിയില്‍ എത്തിയതിനുശേഷം സന്ധ്യാ നമസ്‌കാരവും, ഉദ്‌ഘാടന സമ്മേളനവും, ഡയറക്‌ടറി പ്രകാശനവും നടക്കും. വൈകിട്ട്‌ ഡിന്നറിനുശേഷം മാജിക്‌ ഷോ ഉണ്ടായിരിക്കുന്നതാണ്‌. രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ജൂലൈ എട്ടാം തീയതി 2 മണി മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. 4 കൗണ്ടര്‍ ഉണ്ടായിരിക്കുന്നതാണ്‌. ട്രാന്‍സ്‌പോര്‍ട്ടേഷനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്‌. കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌ ജീസസ്‌ ക്രൈസ്റ്റ്‌, പരിശുദ്ധ മാതാവ്‌, പരുമല തിരുമേനി എന്നിവരുടെ ഐകോണ്‍ വില്‍പ്പന കൗണ്ടറില്‍ ഉണ്ടായിരിക്കുന്നതാണ്‌. മൂന്നിനുംകൂടി 250 ഡോളര്‍ ആണ്‌. ഭദ്രാസന കൗണ്‍സില്‍ മെമ്പറും, കോണ്‍ഫറന്‍സ്‌ സെക്രട്ടറിയുമായ എല്‍സണ്‍ സാമുവേല്‍ അറിയിച്ചതാണ്‌ ഈ ക്രമീകരണങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.