You are Here : Home / USA News

ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ (സി.ആര്‍.എഫ്‌) കണ്‍വന്‍ഷന്‍ അമേരിക്കയിലും, കാനഡയിലും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 07, 2015 11:01 hrs UTC

ന്യൂയോര്‍ക്ക്‌: ലോകമെമ്പാടും സുവിശേഷത്തിന്റെ മഹദ്‌സന്ദേശം പ്രചരിപ്പിക്കുന്ന കേരളത്തിലെ കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 8 മുതല്‍ 26 വരെ അമേരിക്കയിലും കാനഡയിലുമുള്ള വിവിധ കേന്ദ്രങ്ങളില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നു. വേദശാസ്‌ത്ര പണ്‌ഡിതനും, സുവിശേഷകനുമായ ഷൈജന്‍ ജോസഫ്‌ (ഇംഗ്ലണ്ട്‌), ഡോ. ഐസക്‌ ജോണ്‍ (കേരളം) എന്നിവര്‍ ഈവര്‍ഷത്തെ വേനല്‍ക്കാല സുവിശേഷ മഹദ്‌ഘോഷണങ്ങളില്‍ വചനശുശ്രൂഷ നിര്‍വഹിക്കുന്നതാണ്‌. ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ, കാലിഫോര്‍ണിയ, ഫ്‌ളോറിഡ, ഹൂസ്റ്റണ്‍, ഓസ്റ്റിന്‍, ആല്‍ബര്‍ട്ട (കാനഡ), ടൊറന്റോ എന്നിവടങ്ങളില്‍ വെച്ചു നടത്തപ്പെടുന്ന കണ്‍വന്‍ഷനുകളില്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

അരനൂറ്റാണ്ടിലേറെയായി നിര്‍മ്മലസുവിശേഷം പകര്‍ന്നു നല്‍കുന്ന പ്രൊഫ. എം.വൈ. യോഹന്നാന്‍ (പ്രിന്‍സിപ്പല്‍, സെന്റ്‌ പീറ്റേഴ്‌സ്‌ കോളജ്‌, കോലഞ്ചേരി) നേതൃത്വം നല്‍കുന്ന സുവിശേഷ പ്രസ്ഥാനമാണ്‌ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ (സി.ആര്‍.എഫ്‌). രക്ഷകനായ യേശുക്രിസ്‌തുവിലൂടെ ലഭിക്കുന്ന പാപക്ഷ്‌മയും, ഹൃദയവിശുദ്ധീകരണവും അനുഭവിച്ചുകൊണ്ട്‌ സഭാ-സമുദായ വ്യത്യാസം കൂടാതെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം ഇന്ന്‌ ലോകമെമ്പാടും വളര്‍ന്നു പന്തലിച്ചിരിക്കുന്നു. സഭയോ സമുദായമോ മാറുകയല്ല, മറിച്ച്‌ മനുഷ്യഹൃദയങ്ങളുടെ രൂപാന്തരമാണ്‌ ആവശ്യമെന്നും മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ്‌ ഇന്നത്തെ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യം എന്നതാണ്‌ സി.ആര്‍.എഫിന്റെ മൗലീക ചിന്താഗതി. ഷൈജന്‍ ജോസഫ്‌ ഇംഗ്ലണ്ടിലെ ബെഡ്‌ഫോര്‍ഡില്‍ താമസിച്ച്‌ യൂറോപ്പില്‍ സി.ആര്‍.എഫിന്റെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വംകൊടുക്കുന്ന വ്യക്തിയാണ്‌. കേരളത്തിലെ സി.ആര്‍.എഫിന്റെ സുവിശേഷ മേഖലയ്‌ക്ക്‌ നേതൃത്വം കൊടുക്കുന്ന ഡോ. ഐസക്‌ ജോണ്‍ പ്രമുഖ്യ വ്യവസായിയും, മുന്‍ അധ്യാപകനും, പ്രൊഫ.എം.ഐ. യോഹന്നാന്റെ പുത്രനുമാണ്‌. അനേകരെ ദൈവസന്നിധിയിലേക്ക്‌ മാനസാന്തരപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുള്ള സുവിശേഷകരാണ്‌ ഇരുവരും.

വിവിധ സ്ഥലങ്ങളിലെ കണ്‍വന്‍ഷനുകള്‍:

ജൂലൈ 9- സാന്‍ജോസ്‌- കാലിഫോര്‍ണിയ

ജൂലൈ 11- ഫിലാഡല്‍ഫിയ- പെന്‍സില്‍വേനിയ

ജൂലൈ 12- പരാമസ്‌- ന്യൂജേഴ്‌സി

ജൂലൈ 15- ടാമ്പാ- ഫ്‌ളോറിഡ

ജൂലൈ 17- സ്റ്റാഫോര്‍ഡ്‌- ഹൂസ്റ്റണ്‍, ടെക്‌സസ്‌

ജൂലൈ 18- ഓസ്റ്റിന്‍- ടെക്‌സസ്‌

ജൂലൈ 19- ക്യൂന്‍സ്‌ - ന്യൂയോര്‍ക്ക്‌

ജൂലൈ 21- എഡ്‌മണ്ടന്‍- ആല്‍ബര്‍ട്ട, കാനഡ ജൂലൈ 22- ടൊറന്റോ- കാനഡ

ജൂലൈ 24- യോങ്കേഴ്‌സ്‌ - ന്യൂയോര്‍ക്ക്‌

ജൂലൈ 25,26 - റോക്ക്‌ലാന്റ്‌ - ന്യൂയോര്‍ക്ക്‌

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.crfgospal.org/news.html വി. ഗീവര്‍ഗീസ്‌ (845 268 4436), ബേബി വര്‍ഗീസ്‌ (845 268 0338), കെ. കോശി (845 638 1841). ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്‌) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.