You are Here : Home / USA News

'മലങ്കരദീപം' പ്രകാശനകര്‍മ്മം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ നിര്‍വഹിക്കും

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, July 08, 2015 10:52 hrs UTC

പെന്‍സില്‍വാനിയ: ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ വെച്ച് ജൂലായ് 15 മുതല്‍ 18 വരെ നടത്തപ്പെടുന്ന അമേരിക്കന്‍ മലങ്കര അതിഭദ്രാസന യൂത്ത്& ഫാമിലി കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന 'മലങ്കരദീപം' സുവനീറിന്റെ പ്രകാശനകര്‍മ്മം, ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ നിര്‍വഹിക്കും.
ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തന പരിപാടികള്‍, ആത്മീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ഈടുറ്റ ലേഖനങ്ങള്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ, ശ്രേഷ്ഠ കാതോലിക്കാ ബാവാ, അഭിവന്ദ്യരായ മെത്രാപ്പോലീത്താമാര്‍, മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവരുടെ ആശംസാ സന്ദേശങ്ങള്‍, കളര്‍ ഫോട്ടോസ് എന്നിവ ഉള്‍ക്കൊള്ളിച്ച്, അതിമനോഹരമായി പൂര്‍ത്തീകരിച്ചിരിക്കുന്ന ഈ സോവനീറിന്റെ പ്രകാശനകര്‍മ്മം, പ.പാത്രിയര്‍ക്കീസ് ബാവായാല്‍ നിര്‍വഹിക്കപ്പെടുന്നുവെന്നുള്ളത് ഈ വര്‍ഷത്തെ പ്രത്യേകത കൂടിയാണ്.
ഈ അനുഗ്രഹീത ചടങ്ങിന് ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ്, ആര്‍ച്ച് ബിഷപ്പ് മോര്‍ യാക്കോബ് എഡ് വേഡ്, ആര്‍ച്ച് ബിഷപ്പ് മാര്‍ സില്‍വാനോസ് അയൂബ്, മോര്‍ തീമോത്തിയോസ് മാത്യൂസ് എന്നീ മെത്രോപ്പോലീത്താമാരും സന്നിഹിതരായിരിക്കും.
സോവനീര്‍ കമ്മറ്റിയംഗങ്ങളായ ശ്രീ.സാജു പൗലോസ് സിപിഎ(ചീഫ് എഡിറ്റര്‍) ന്യൂയോര്‍ക്ക്, കമ്മറ്റിയംഗങ്ങളായ കമാണ്ടര്‍ ബാബു വടക്കേടത്ത്(ഹൂസ്റ്റന്‍), ഷെവലിയര്‍ ബാബു ജേക്കബ്ബ് നടയില്‍(ന്യൂയോര്‍ക്ക്), ഷെവലിയര്‍ അബ്രാഹം മാത്യു (ന്യൂജേഴ്‌സി), റവ.ഡീക്കന്‍ വിവേക് അലക്‌സ്(ന്യൂജേഴ്‌സി), ഡോ.ജേക്കബ്ബ് മാത്യു(ഒഹായ്), ജിജൊ ജോസഫ്(ഡിലാവേര്‍), മാത്യു നൈനാന്‍(ഫ്‌ളോറിഡ), മിസ്സിസ്സ് മിലന്‍ റോയി(ന്യൂയോര്‍ക്ക്), വര്‍ഗീസ് നൈനാന്‍(ഡാളസ്), ഫിലിപ്പ് സ്‌ക്കറിയ(ഇല്ലിനോയ്‌സ്), ജോബി പൗലോസ്(കാലിഫോര്‍ണിയ), ബിനോയ് വര്‍ഗീസ്(കാനഡ) എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് മെത്രാപ്പോലീത്താ സന്തുഷ്ടി പ്രകടിപ്പിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മലയാളി പെന്തക്കോസ്‌ത്‌ കോണ്‍ഫ്രന്‍സ്‌ ഡാളസ്സില്‍
    ന്യുയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെയും കാനഡയിലെയും മലയാളി പെന്തക്കോസ്‌ത്‌ വിശ്വാസികളുടെ ആത്മീയ മഹാസംഗമാമായ...

  • ഐക്യസന്ദേശവുമായി കോര്‍എപ്പിസ്‌കോപ്പമാര്‍ ഗ്വാട്ടിമാലയില്‍
    ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്‌: സെന്‍ട്രല്‍ അമേരിക്കയില്‍ ത്വരിതഗതിയില്‍ വളരുന്ന സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ...

  • നോര്‍ത്ത്‌ ലെയ്‌ക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ഇടവക പരിശുദ്ധ പത്രോസ്‌ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും വാര്‍ഷികവും
    ഷിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോജ്‌സ്‌ ഇടവകയുടെ കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ...