You are Here : Home / USA News

'കര്‍ഷക രത്‌ന': അടുക്കളത്തോട്ടം മത്സരത്തിന് ട്രൈ സ്റ്റേറ്റ് കേരളാ ഫോറം അപേക്ഷകള്‍ ക്ഷണിച്ചു

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Thursday, July 09, 2015 11:07 hrs UTC

ഫിലഡല്‍ഫിയ: 15 സംഘടനകള്‍ ട്രൈ സ്റ്റേറ്റ് കേരളാ ഫോറമായി രൂപപ്പെട്ട് ഒരുമിച്ചാഘോഷിക്കുന്ന ''ഓര്‍മ്മയുണര്‍ത്തും തിരുവോണ'' മഹോത്സവത്തില്‍ ഗ്രാമീണഭംഗി തിളങ്ങുന്ന അടുക്കളത്തോട്ട മത്സരത്തിന് എന്റ്രികള്‍ ക്ഷണിച്ചു. 'കര്‍ഷകരത്‌ന' അവാര്‍ഡു ജേതാവിനെ നിശ്ച്ചയിക്കുന്ന കര്‍ഷകരത്‌ന സംഘാടക സമിതിയുടെ കോര്‍ഡിനേറ്റര്‍ ഫീലിപ്പോസ് ചെറിയാന്‍ അറിയിച്ചതാണിത്.
''ഇത്തവണത്തേത് പതിമൂന്നാം വര്‍ഷത്തെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം തിരുവോണാഘോഷമാണ്. ഒരു വ്യാഴവട്ടം ഇടമുറിയാതെ മലയാള സംസ്‌കാരത്തിന്റെ അന്തര്‍ധാരയായ തിരുവോണവും കേരളദിനാഘോഷവും അമേരിക്കന്‍ മലയാള മനസ്സുകളില്‍ പൂവിട്ടു കതിരിട്ടു ഫലപ്രദമാക്കുന്നതിന് ട്രൈസ്റ്റേറ്റ് കേരളാഫോറം പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു എന്നതിന്റെ അഭിമാനബോധവും തിരുവോണം യഥാര്‍ത്ഥത്തില്‍ മലയാള മണ്ണിന്റെ കാര്‍ഷിക വിളവെടുപ്പു മഹോത്സവമാണ് എന്ന ഓര്‍മ്മപ്പെടുത്തലും ലക്ഷ്യമിട്ടാണ് ഇത്തവണ മുതല്‍ ' കര്‍ഷക രത്‌ന' അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്'': ഫീലിപ്പോസ് ചെറിയാന്‍ പറഞ്ഞു.
ഓഗസ്റ്റ് 23 ഞായറാഴ്ച്ച വൈകുന്നേരം 4:00 മണിക്ക് ഫിലഡല്‍ഫിയാ സീറോ മലബാര്‍ ഓഡിറ്റോറിയം വേദിയാക്കുന്ന ട്രൈസ്റ്റേറ്റ് ഓണാഘോഷത്തില്‍ വച്ച് '' ട്രൈസ്റ്റേറ്റ് കേരളാ ഫോറം -അതിഥി -കര്‍ഷകരത്‌ന'' അവാര്‍ഡ് ട്രോഫിയും 500 ഡോളര്‍ ക്യാഷ് പ്രൈസ്സും നല്കും. അടുക്കളത്തോട്ട പരിപാലനകലയുടെ വിവിധ മേഖലകളെ ആസ്പദമാക്കി ജേതാക്കളെ കണ്‍ടെത്തി വിവിധ പ്രശംസാ പത്രങ്ങളും ക്യാഷ് അവാര്‍ഡുകളും സമ്മാനിക്കും.
വീട്ടുപരിസരത്തുള്ള പച്ചക്കറികൃഷിയ്ക്കാണ് അവാര്‍ഡു നിര്‍ണ്ണയത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കേ പങ്കെടുക്കാനാകൂ. അടുക്കളത്തോട്ടത്തിന്റെയും വിളവുകളുടെയും ചിത്രങ്ങളും വീഡിയോയും ഓണാഘോഷ വേദിയില്‍ പ്രദര്‍ശിപ്പിക്കും. ഫിലഡല്‍ഫിയ സിറ്റിയും തൊട്ടടുത്ത പ്രദേശങ്ങളൂമാണ് മത്സര പങ്കാളിത്തത്തിനുള്ള ഭൂമേഖല.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെയര്‍മാന്‍ രാജന്‍ സാമുവേല്‍ (215-435-1015), കര്‍ഷകരത്‌ന സംഘാടക സമിതി കോര്‍ഡിനേറ്റര്‍ ഫീലിപ്പോസ് ചെറിയാന്‍(215-605-7310), ജനറല്‍ സെക്രട്ടറി സജി കരിങ്കുറ്റി (215-385-1963), ട്രഷറാര്‍ ഈപ്പന്‍ മാത്യൂ (215-221-4138), ഓണാഘോഷ സമിതി ചെയര്‍മാന്‍ റോണി വര്‍ഗീസ് ((267-243-9229).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.