You are Here : Home / USA News

ദേവാലയ കൂദാശയും തിരുന്നാളും സോമര്‍സെറ്റില്‍

Text Size  

Story Dated: Thursday, July 09, 2015 11:30 hrs UTC

സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ സംയുക്തമായി ആഘോഷിക്കുന്നു. ജൂലൈ 10 മുതല്‍ 13 വരെയാണ്‌ തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുകയെന്ന്‌ വികാരി ഫാ. തോമസ്‌ കടുകപ്പള്ളി അറിയിച്ചു. ഇടവകയുടെ പുതിയ ദൈവാലയത്തിന്റെ കൂദാശാ ചടങ്ങുകളോടൊപ്പമാണ്‌ ഈവര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്‌. ജൂലൈ 10-ന്‌ രാവിലെ 9 മണിക്ക്‌ ആഘോഷമായ ദിവ്യബലിക്ക്‌ വികാരി ഫാ. തോമസ്‌ കടുകപ്പള്ളി കാര്‍മികത്വം വഹിക്കും. ഫാ. ഫിലിപ്പ്‌ വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത്‌ എന്നിവര്‍ക്കൊപ്പം സമീപ ദൈവാലയങ്ങളിലെ വൈദീകരും സഹകാര്‍മ്മികരായിരിക്കും.

 

വൈകിട്ട്‌ 6 മണിക്ക്‌ കൊടിയേറ്റം, ലദീഞ്ഞ്‌, ഫെല്ലോഷിപ്പ്‌ ഹാളിന്റെ ആശീര്‍വാദം എന്നിവ നടക്കും. ജൂലൈ 11-ന്‌ രാവിലെ 9.30-ന്‌ പുതിയ ദൈവാലയത്തിന്റെ കൂദാശാകര്‍മ്മങ്ങള്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, മെട്ടച്ചന്‍ ബിഷപ്പ്‌ പോള്‍ജി ബുട്ടോസ്‌കി, തക്കല ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ രാജേന്ദ്രന്‍, മലങ്കര ബിഷപ്പ്‌ തോമസ്‌ മാര്‍ യൗസേബിയോസ്‌, മാര്‍ ജോയി ആലപ്പാട്ട്‌ എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കും. ദൈവാലയത്തിന്റെ പ്രധാന കവാടത്തില്‍ നിന്ന്‌ മുത്തുക്കുടകളുടേയും താലപ്പൊലിയുടേയും പാഞ്ചാരിമേളത്തിന്റേയും അകമ്പടിയോടെ വിശിഷ്‌ടാതിഥികളെ വരവേല്‍ക്കുന്നതോടെയാണ്‌ ആശീര്‍വാദകര്‍മ്മങ്ങള്‍ക്ക്‌ തുടക്കമാകുക. വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിലാണ്‌ സ്വീകരണം. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 12-ന്‌ ഉച്ചയ്‌ക്ക്‌ 1.30-നാണ്‌ തിരുകര്‍മ്മങ്ങള്‍ തുടങ്ങുക. വേസ്‌പരയും, ആഘോഷപൂര്‍വ്വമായ പാട്ടുകുര്‍ബാനയും ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. തുടര്‍ന്ന്‌ വിശുദ്ധരുടെ രൂപംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, തിരുശേഷിപ്പ്‌ വണക്കം, അടിമസമര്‍പ്പണം എന്നിവ നടക്കും. ആഷ്‌ലി പടവില്‍, ബ്രാണ്ടന്‍ പെരുമ്പായില്‍, ജോണത്തന്‍ പെരുമ്പായില്‍, റയന്‍ പെരുമ്പായില്‍, കുര്യന്‍ കല്ലുവാരപറമ്പില്‍, ജെയിംസ്‌ മുക്കാടന്‍, ജോജി മാത്യു, റോബിന്‍ ജോര്‍ജ്‌, ജെയിംസ്‌ പുതുമന എന്നിവരാണ്‌ തിരുനാള്‍ പ്രസുദേന്തിമാര്‍. തിരുനാളിനോടനുബന്ധിച്ച്‌ വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന വിവിധ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുമെന്ന്‌ തിരുനാളിന്റെ പ്രധാന സംഘാടകരായ ബിനോയ്‌ വര്‍ഗീസ്‌, ജെയിംസ്‌ മാത്യു, ജസ്റ്റിന്‍ ജോസഫ്‌, ജോസ്‌മോന്‍ ജോസഫ്‌ എന്നിവര്‍ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. വൈകിട്ട്‌ 6.30 മുതല്‍ ക്യൂന്‍മേരി മിനിസ്‌ട്രി നയിക്കുന്ന `ആത്മസംഗീതം 2015' ഫാ. ഷാജി തുമ്പേചിറയിലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടും.

 

ജൂലൈ 13-ന്‌ വൈകിട്ട്‌ 7.30-ന്‌ ദിവ്യബലിയും, മരിച്ചവര്‍ക്കുള്ള പ്രാര്‍ത്ഥനയും, കൊടിയിറക്കല്‍ കര്‍മ്മവും നടക്കും. തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കുകൊണ്ടും വചനപ്രഘോഷണങ്ങള്‍ ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും ക്ഷണിക്കുന്നതായി വികാരി ഫാ. തോമസ്‌ കടുകപ്പള്ളി, ട്രസ്റ്റിമാരായ ടോം പെരുമ്പായില്‍, തോമസ്‌ ചെറിയാന്‍ പടവില്‍, മിനേഷ്‌ ജോസഫ്‌, മേരിദാസന്‍ തോമസ്‌ എന്നിവര്‍ അറിയിച്ചു. പുതിയ ദൈവാലയത്തിന്റെ കൂദാശാ ചടങ്ങുകള്‍ തത്സമയം കാണുന്നതിനായി താഴെകൊടുക്കുന്ന വെബ്‌സൈറ്റില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. www.indusphotography.com/live-strem/ കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റ്റോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708, തോമസ്‌ ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709, മേരിദാസന്‍ തോമസ്‌ (ട്രസ്റ്റി) 201 912 6451, മിനേഷ്‌ ജോസഫ്‌ (ട്രസ്റ്റി) 201 978 9828.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.