You are Here : Home / USA News

ഹൂസ്റ്റണില്‍ സുവിശേഷ മഹായോഗം ജൂലൈ 18ന് ശനിയാഴ്ച

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Monday, July 13, 2015 10:45 hrs UTC

ഹൂസ്റ്റണ്‍ : ലോകമെമ്പാടും സുവിശേഷത്തിന്റെ മഹദ്‌സന്ദേശം പ്രചരിപ്പിയ്ക്കുന്ന ക്രിസ്ത്യന്‍ റവൈവല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 18ന് ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ ഹൂസ്റ്റണില്‍ വച്ച് സുവിശേഷ മഹായോഗം നടത്തപ്പെടുന്നു.
സ്റ്റാഫോഡിലുള്ള സെന്റ് തോമസ് കേരള കാത്തലിക് കമ്മ്യൂണിറ്റി ഹാളില്‍(1622, Staffordshire RD, Stafford, TX 77477) വച്ചാണ് യോഗം ക്രമീകരിച്ചിരിയ്ക്കുന്നത്. വേദശാസ്ത്ര പണ്ഡിതനും അനുഗ്രഹീത യുവസുവിശേഷകനുമായ ഷൈജന്‍ ജോസഫ്(ഇംഗ്ലണ്ട്) ആണ് മുഖ്യപ്രസംഗകന്‍. ഇംഗ്ലണ്ടിലെ ബെഡ്‌ഫോര്‍ഡില്‍ താമസിച്ച് യൂറോപ്പില്‍ സിആര്‍എഫിന്റെ സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഷൈജന്റെ തിരുവചനപ്രഘോഷണം ശ്രവിയ്ക്കുവാന്‍ ജാതി മത ഭേദമെന്യെ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന് നേതൃത്വം നല്‍കുന്ന പ്രൊഫ.എം.വൈ.യോഹന്നാന്റെ സുവിശേഷ സന്ദേശങ്ങള്‍ രാവിലെ 6.30ന് ശനിയാഴ്ച സൂര്യാ ടിവിയിലും ഞായറാഴ്ച ജീവന്‍ ടിവിയിലും, തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ ജയ്ഹിന്ദ് ടിവിയിലും, വെള്ളിയാഴ്ച രാത്രി 9.30 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്കും ആത്മീയ യാത്രാ ടിവിയിലും സംപ്രേക്ഷണം ചെയ്തുവരുന്നു. സുവിശേഷയോഗം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസഫ് ചക്കുങ്കല്‍, സന്തോഷ് മാത്യു, ഫിലിപ്പ് ജോയി എന്നിവരുമായി 832 987 2075 ല്‍ ബന്ധപ്പെടാവുന്നതാണ്.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.