You are Here : Home / USA News

പ്രവാസി മലയാളി കുടുംബസംഗമത്തില്‍ സിബിന്‍ തോമസ് അനുസ്മരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 15, 2015 11:32 hrs UTC

പ്രവാസി മലയാളി ഫെഡറേഷന്റെ ആവിര്‍ഭാവം മുതല്‍ക്ക് സംഘടനയ്ക്കുവേണ്ടി നിലകൊള്ളുകയും, സംഘടനയുടെ വളര്‍ച്ചയ്ക്കുവേണ്ടി നിസ്വാര്‍ത്ഥസേവനം നടത്തുകയും 2014 ആഗസ്റ്റില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന പ്രഥമ കുടുംബസംഗമത്തിന്റെ വിജയത്തിനായിട്ട് അഹോരാത്രം പ്രയത്‌നിക്കുകയും ചെയ്ത പി.എം.എഫ് കേരള യൂണിറ്റ് മുന്‍ ജോയിന്റ് സെക്രട്ടറി സിബിന്‍ തോമസിനെ പി.എം.എഫ് ആദരിക്കുന്നു. നിരവധി വാര്‍ത്തകളും, ലേഖനങ്ങളും എഴുതുകയും, മനോഹരമായ ചിത്രങ്ങളും, ഫ്‌ലയറുകളും നിര്‍മ്മിക്കുകയും ചെയ്ത് സംഘടനയുടെ വളര്‍ച്ചയ്ക്ക് കൈത്താങ്ങലായിരുന്ന ഈ അതുല്യ പ്രതിഭയെ 2015 ആഗസ്റ്റ് 5,6,7 തിയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രവാസി മലയാളി കുടുംബസംഗമത്തില്‍ മരണാനന്തര ബഹുമതി നല്‍കിയാണ് ആദരിക്കുന്നത്. സിബിന്‍ ഒരു അപകടത്തെ തുടര്‍ന്ന് 2014 ഡിസംബര്‍ 5ന് അബുദബിയില്‍ വച്ച് ചരമമടഞ്ഞിരുന്നു. 'വേര്‍പാടുകള്‍ സംഭവിക്കേണ്ടതെങ്കിലും, ചില വേര്‍പാടുകള്‍ ദുഃഖകരം തന്നെ!'
പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റി
<

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.