You are Here : Home / USA News

കലാമിന്റെ നിര്യാണത്തില്‍ ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

Text Size  

Story Dated: Tuesday, July 28, 2015 10:19 hrs UTC

ജയപ്രകാശ് നായര്‍

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ഡോ. അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിന് വേണ്ടി ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ ഒരു യോഗം പ്രസിഡന്റ് ഷാജി മോന്‍ വെട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ ജൂലൈ 27 വൈകിട്ട് 5 മണിക്ക്, നാനുവെറ്റിലെ 13 പെല്‍ഹം അവന്യുവില്‍ വച്ച് കൂടുകയുണ്ടായി. മഹാത്മാ ഗാന്ധിക്ക് ശേഷം ഭാരതീയര്‍ നെഞ്ചിലേറ്റിയ ഒരു പച്ച മനുഷ്യന്‍ ആയിരുന്നു അദ്ദേഹം എന്ന് ഷാജിമോന്‍ വെട്ടം അനുസ്മരിച്ചു. ഭാരതത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ മുന്‍ പ്രസിഡന്റ് എ.പി.ജെ. അബ്ദുല്‍ കലാം എന്നും മനുഷ്യഹൃദയങ്ങളില്‍ ജീവിക്കും എന്ന് സെക്രട്ടറി അലക്‌സ് എബ്രഹാം പറഞ്ഞു. ഭാരത ജനതയുടെ തീരാനഷ്ടം ആണ് മുന്‍ രാഷ്ട്രപതിയുടെ വേര്‍പാട് എന്ന് ട്രഷറര്‍ ജോണ്‍ ദേവസ്യ പറഞ്ഞു.
ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് ഒലഹന്നാന്‍ തന്റെ പ്രസംഗത്തില്‍ ഭാരതത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന മുന്‍ രാഷ്ട്രപതിയുടെ വേര്‍പാടില്‍ അതീവ ദുഖിതനാണ് എന്ന് പറഞ്ഞു.
ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, സി.എസ്.ഇ.എ. പ്രസിഡന്റ് തോമസ് നൈനാന്‍, മുന്‍ പ്രസിഡന്റുമാരായ കുരിയാക്കോസ് തരിയന്‍, ജോസഫ് കുരിയപ്പുറം, അപ്പുക്കുട്ടന്‍ നായര്‍, ജെയിംസ് ഇളംപുരയിടത്തില്‍, ഇന്നസന്റ് ഉലഹന്നാന്‍, ഫിലിപ്പോസ് ഫിലിപ്പ്, മത്തായി പി ദാസ്, വിദ്യാ ജ്യോതി മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടഞ്ചിറ, കേരള ജ്യോതി ചീഫ് എഡിറ്റര്‍ തമ്പി പനയ്ക്കല്‍, മുന്‍ സെക്രട്ടറി ജയപ്രകാശ് നായര്‍ എന്നിവര്‍ അനുശോചനം അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.