You are Here : Home / USA News

എസ്‌.ബി അലുംമ്‌നി ചങ്ങനാശേരി-കുട്ടനാട്‌ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 29-ന്‌

Text Size  

Story Dated: Wednesday, July 29, 2015 10:33 hrs UTC

ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌

 

ചിക്കാഗോ: ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്ന ചങ്ങനാശേരി എസ്‌.ബി ആന്റ്‌ അസംപ്‌ഷന്‍ പൂര്‍വ്വവിദ്യാര്‍ഥി സംഘടനയിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ചങ്ങനാശ്ശേരി കുട്ടനാട്‌ നിവാസികളുടെയും കുടുംബാംഗങ്ങളുടെയും മറ്റു അനുഭാവികളും അഭ്യുദയാകാംക്ഷികളുമായ എല്ലാ മലയാളി സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സംയുക്തമായ ഒരു പിക്‌നിക്ക്‌ എസ്‌.ബി ആന്റ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ ചിക്കാഗോ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ 29 ന്‌ ശനിയാഴ്‌ച രാവിലെ പത്തു മണിമുതല്‍ വൈകിട്ട്‌ ഏഴുമണിവരെ മോര്‍ട്ടണ്‍ ഗ്രോവിലിലുള്ള ലിന്‍ വുഡ്‌സ്‌ പാര്‍ക്കില്‍ (Linne Woods- Linne Grove-01-Shelter NB, 6308 Dempster tSreet. Morton Grove, IL-60053) വെച്ച്‌ നടത്തപ്പെടും.

 

അമേരിക്കയിലെ പ്രത്യേക ജീവിത സാഹചര്യങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്നതായ മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും തിരക്കേറിയ ജീവിത വ്യാപാരങ്ങളില്‍ നിന്നും തെല്ലൊരു ആശ്വാസവും മാനസ്സിക ഉണര്‍വ്വും ഉന്മേഷവും പ്രദാനം ചെയ്യത്തക്ക വിധത്തിലും പിക്‌നിക്‌ ആസ്വാദ്യജനകമാത്തക്ക രീതിയിലും പ്രായഭേദമന്യേ വൈവിധ്യങ്ങളായ കായിക ഇതര മത്സര വിനോദ പരിപാടികളും സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണപാനീയങ്ങളും ക്രമീകരിക്കുന്നതായിരിക്കും. ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നതിനും പൂര്‍വ്വകാല കലാലയ സ്‌മരണകളും ബന്ധങ്ങളും അനുഭവങ്ങളും പുതിയതും പഴയതുമായ ജീവിതാനുഭവങ്ങളും സുഹൃദ്‌ബന്ധങ്ങളും പരിചയങ്ങളും പുതുക്കുന്നതിനും പരസ്‌പരം പങ്കുവയ്‌ക്കുന്നതിനും വേണ്ടി ഒരുക്കിയിരിക്കുന്ന ഈ സൗഹൃദസംഗമത്തിനുള്ള സുവര്‍ണ്ണാവസവരം പാഴാക്കാതെ ഇതിനെ ഒരു വന്‍ വിജയമാക്കി തീര്‍ക്കുന്നതിന്‌ എല്ലാ എസ്‌ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വവിദ്യാര്‍ഥി സംഘടനാംഗങ്ങളെയും കുടുംബങ്ങളേയും ചങ്ങനാശേരി കുട്ടനാട്‌ നിവാസികളേയും കുടുംബാംഗങ്ങളേയും മറ്റു അനുഭാവികളും അഭ്യൂദയാകാംഷികളുമായ മലയാളി സുഹൃത്തുക്കളേയും കുടുംബാംഗങ്ങളെയും എസ്‌ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വവിദ്യാര്‍ഥി സംഘടനയുടെ ചിക്കാഗോ ചാപ്‌റ്ററിന്റെ പ്രസിഡന്റ്‌ ജിജി മാടപ്പാട്ടും മറ്റു ഭാരവാഹികളും ഇതര പിക്‌നിക്‌ കോര്‍ഡിനേറ്റേഴ്‌സും ക്ഷണിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഏവരും ഇതൊരറിയിപ്പായി സ്വീകരിച്ച്‌ താങ്കളുടെ സാന്നിദ്ധ്യസഹായ സഹകരണങ്ങളാല്‍ ഈ സൗഹൃദ സംഗമ പിക്‌നിക്കിനെ വിജയിപ്പിക്കണമെന്ന്‌ ഒരിക്കല്‍ കൂടി അഭര്‍ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിജി കൊല്ലാപുരം8476912560, ഷിബു അഗസ്റ്റിന്‍ 847 8580473, സണ്ണി വള്ളിക്കളം 8477227598. പി.ആര്‍.ഒ ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.