You are Here : Home / USA News

ഹൈസ്‌ക്കൂള്‍ റാങ്ക് ജേതാക്കള്‍ക്ക് പി.എം.എഫ്. ഉജ്ജ്വല സ്വീകരണം നല്‍കി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, July 29, 2015 10:47 hrs UTC

ഗാര്‍ലന്റ് : പ്രവാസി മലയാളി ഫെഡറേഷന്‍ ഡി.എഫ്.ഡബ്യൂ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ ഹൈസ്‌ക്കൂളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വലിഡക്ടോറിയന്‍, സലുറ്ററ്റോറിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉജ്ജ്വല സ്വീകരണം നല്‍കി. ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സില്‍ ജൂലൈ 26ന് ഞായാറാഴ്ച വൈകുന്നേരം 6 മണിയ്ക്ക് അവാര്‍ഡ്ദാന ചടങ്ങുകള്‍ മൗനപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. പ്രസിഡന്റ് തോമസ് രാജന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി സിജു. വി. ജോര്‍ജ്ജ് സ്വാഗതം ആശംസിച്ചു. ഉന്നത നിലവാരത്തോടെ ഹൈസ്‌ക്കൂള്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ മലയാളി സമൂഹത്തിന് അഭിമാനമാണെന്നും ഇതിനായി അക്ഷീണം പ്രയത്‌നിച്ച വിദ്യാര്‍ത്ഥികള്‍ക്കും, അവര്‍ക്ക് പ്രോത്സാഹനം നല്‍കിയ മാതാപിതാക്കളും അഭിനന്ദനം അര്‍ഹിയ്ക്കുന്നുവെന്നും അദ്ധ്യക്ഷപ്രസംഗത്തില്‍ തോമസ് രാജന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അവാര്‍ഡ് ദാനചടങ്ങ് പി.എം.എഫ്. ഗ്ലോബല്‍ ട്രഷററും മാധ്യമപ്രവര്‍ത്തകനുമായ പി.പി.ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

 

പ്രവാസി മലയാളികള്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കണ്ടെത്തുന്നതിനും പി.എം.എഫ്. നടത്തുന്ന ഭരണാധികാരികളില്‍ സ്വാധീനം ചെലുത്തുന്നതായും, അതോടൊപ്പം പ്രവാസികളുടെ നേട്ടങ്ങളില്‍ അവരെ അംഗീകരിയ്ക്കുന്നതിനും ആദരിയ്ക്കുന്നതിനും ഉള്ള ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതിന് സംഘടന പ്രതിജ്ഞാബദ്ധമാണെന്നും ചെറിയാന്‍ പറഞ്ഞു. അവാര്‍ഡ് ജേതാക്കളെ അനുമോദിച്ച് കൊണ്ട് റോയ് ജോസഫ്, സന്തോഷ് പിള്ള, ജയ്‌സ് ജേക്കബ്, ഏബ്രഹാം മാത്യു എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡ് ദാന ചടങ്ങില്‍ വാലിഡക്ടോറിയന്മാരായ റൂബി അനിതാ ചെറിയാന്‍(സണ്ണി വെയ്ല്‍), ജെറില്‍ ജേക്കബ്(മസ്‌ക്കിറ്റ്), ജെയ്‌സി തോമസ്(ഗാര്‍ലന്റ്) സാലുറ്ററ്റോറിയന്‍ ജോവന്‍ ജേക്കബ്, ജോസഫ് മോഹന്‍, ഏഞ്ചല്‍ ഏബ്രഹാം, സാന്ദ്ര ജിം ചെറിയാന്‍ എന്നിവര്‍ക്കുള്ള പ്രവാസി മലയാളി ഫെഡറേഷന്‍ ട്രോഫികള്‍ പി.പി.ചെറിയാന്‍ സമ്മാനിച്ചു. തുടര്‍ന്ന് സമ്മാനാര്‍ഹരായ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിജയത്തിന് നിദാനമായ അനുഭവങ്ങളെ കുറിച്ച് സംക്ഷിപ്തമായി പങ്കുവച്ചതോടൊപ്പം തങ്ങളെ അംഗീകരിച്ച് ആദരിച്ച പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികളെ മുക്തകണ്ഠം അഭിനന്ദിച്ചു. ട്രഷറര്‍ രാജന്‍ മേപ്പുറം അവാര്‍ഡ്ദാന ചടങ്ങ് വിജയിപ്പിക്കുന്നതിന് സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിഭവസമൃദ്ധമായ സ്‌നേഹസല്‍ക്കാരവും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.