You are Here : Home / USA News

ഡോ. കലാമിന്‌ ഓവര്‍ഗീസ്‌ കോണ്‍ഗ്രസിന്റെ ആദരാഞ്‌ജലി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 30, 2015 10:40 hrs UTC

ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്റ്റ്‌ റീജയന്‍ ഷിക്കാഗോ, മുന്‍ രാഷ്‌ട്രപതിയും, ശാസ്‌ത്രജ്ഞനുമായ ഡോ. അബ്‌ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. യുവാക്കളെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച ഒരു അനശ്വര വ്യക്തിത്വത്തിനു ഉടമയായിരുന്നു ഡോ. കലാമെന്ന്‌ പ്രസിഡന്റ്‌ അഗസ്റ്റിന്‍ കരിംകുറ്റിയില്‍ പറഞ്ഞു. ഇന്ത്യ കണ്ട ജനകീയ രാഷ്‌ട്രപതിയായിരുന്നു കലാമെന്ന്‌ വര്‍ഗീസ്‌ പാലമലയില്‍ പറഞ്ഞു. നമ്മളിലെ നന്മയെ മനസിലാക്കുവാന്‍ പഠിപ്പിച്ച മഹാ വ്യക്തിത്വത്തിനുടമയായിരുന്നു ഡോ കലാമെന്ന്‌ പ്രൊഫസര്‍ തമ്പി മാത്യു പറഞ്ഞു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പൗരനായിരുന്നു അദ്ദേഹമെന്ന്‌ തോമസ്‌ മാത്യു അഭിപ്രായപ്പെട്ടു. പുത്തന്‍ തലമുറയെ ഉയരങ്ങളിലേക്ക്‌ പറത്തുവാന്‍ അവരുടെ ചിറകുകളില്‍ അഗ്നി നിറച്ച ഭാരതം കണ്ട ഏറ്റവും മഹാനായ ശാസ്‌ത്രജ്ഞനും ഗവേഷകനുമായിരുന്നു ഡോ. കലാമെന്ന്‌ സതീശന്‍ നായര്‍ പറഞ്ഞു. കൂടാതെ ജോസി കുരിശിങ്കല്‍, ജോര്‍ജ്‌ പണിക്കര്‍, മാത്യൂസ്‌ ഏബ്രഹാം, അബ്രഹാം വര്‍ഗീസ്‌, ഹെറാള്‍ഡ്‌ ഫിഗുരേദോ, ജോഷി വള്ളിക്കളം, ജെസ്സി റിന്‍സി, സജി തോമസ്‌, ബാബു മാത്യു, ഷൈന്‍ ജോര്‍ജ്‌, ബിജു തോമസ്‌, പോള്‍ കിടങ്ങന്‍, സന്തോഷ്‌ നായര്‍, മാത്യു തോമസ്‌ എന്നിവരും അനുശോചനം അറിയിച്ചു. വര്‍ഗീസ്‌ പാലമലയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.