You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണം ആഘോഷങ്ങള്‍ ഓഗസ്റ്റ്‌ 29 ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 30, 2015 10:42 hrs UTC

ഷിക്കാഗോ: അമേരിക്കയില്‍ ഏറ്റവുമധികം മലയാളികള്‍ പങ്കെടുക്കുന്ന ഓണാഘോഷം ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണം 2015, ഈ വര്‍ഷം ഓഗസ്റ്റ്‌ 29, ശനിയാഴ്‌ച, വൈകുന്നേരം നാലുമണി മുതല്‍ പാര്‍ക്ക്‌ റിഡ്‌ജിലെ മെയിന്‍ ഈസ്റ്റ്‌ ഹൈ സ്‌കൂള്‍ (2601 West Dempster Street Park Ridge, IL 60068) വെച്ച്‌ നടത്തപ്പെടുന്നതാണെന്ന്‌ പ്രസിഡന്റ്‌ ടോമി അംബേനാട്ടും സെക്രട്ടറി ബിജി സി മാണിയും അറിയിച്ചു. ഷിിക്കാഗോയിലെ മലയാളി സമൂഹം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പരിപാടി ആണ്‌ എല്ലാ വര്‍ഷവും നടത്തുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ ന്റെ ഓണം ആഘോഷങ്ങള്‍. വളരെ വിഭവ സമൃദ്ധമായ ഓണം സദ്യ , സാംസ്‌കാരിക സമ്മേളനം, സാംസ്‌കാരിക ഘോഷയാത്ര, ഉന്നത നിലവാരം പുലര്‌ത്തുന്ന കല പരിപാടികള്‍ എല്ലാം ഇതിന്റെ പ്രത്യേകതകള്‍ ആണ്‌. കേരളത്തിലെ ഓണക്കാലത്ത്‌ നടത്തപെടുന്ന പല കല രൂപങ്ങളും സാംസ്‌കാരിക ഘോഷ യാത്രയുടെ പ്രത്യേകതയായിരിക്കും . ഇവിടുത്തെ മലയാളി സമൂഹത്തിലെ പ്രഗല്‌ഭരായ കലകാരന്മാരും കലാകാരികളും മത്സരിച്ചു അവതരിപ്പിക്കുന്ന കല പരിപാടികള്‍ എല്ലാ പ്രാവശ്യവും പ്രശംസ പിടിച്ചു പറ്റാറുണ്ട്‌. ഏതാണ്ട്‌ 1000 ഓളം ആളുകളെ പ്രതീക്ഷിക്കുന്ന ഈ വര്‍ഷത്തെ ഓണം ആഘോഷങ്ങളും വിജയിപ്പിക്കുവാന്‍, എല്ലാ നല്ലവരായ മലയാളീ സുഹൃത്ത്‌ കളുടെയും സഹകരണം ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‌തിച്ചു. ഓണം2015 ന്റെ വിശദമായ പരിപാടികള്‍ വരും നാളുകളില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഫേസ്‌ബുക്ക്‌ പേജുകളിലും വെബ്‌സൈറ്റില്‍ (www.chicagomalayaleeassociation.org) ലൂടെയും അറിയിക്കുന്നതായിരിക്കും. ജിമ്മി കണിയാലി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.