You are Here : Home / USA News

സ്വാമി ഉദിത്‌ ചൈതന്യയുടെ ആത്മീയവചസിനായി നാമം ഒരുങ്ങി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 31, 2015 02:59 hrs UTC

ന്യൂജേഴ്‌സി: നാമത്തിന്റെ ആഭിമുഖ്യത്തില്‍ 2015 ഓഗസ്റ്റ്‌ രണ്ടാം തീയതി വൈകിട്ട്‌ 4 മണി മുതല്‍ 7 മണി വരെ മോര്‍ഗന്‍വില്ലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച്‌ സംഘടിപ്പിക്കുന്ന സ്വാമി ഉദിത്‌ ചൈതന്യയുടെ ആത്മീയ പ്രഭാഷണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സഞ്‌ജീവ്‌ കുമാര്‍ അറിയിച്ചു. ആത്മീയതയുടെ പുണ്യവചസുകള്‍ ലോകമെങ്ങും പ്രഘോഷിക്കുന്ന സ്വാമിയുടെ പ്രഭാഷണം ന്യൂജേഴ്‌സിയിലും ഒരുക്കാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷമുണ്ടെന്നു പറഞ്ഞ നാമം രക്ഷാധികാരി മാധവന്‍ ബി. നായര്‍ ഓഗസ്റ്റ്‌ രണ്ടാംതീയതി നടക്കുന്ന ഈ പുണ്യകര്‍മ്മത്തില്‍ പങ്കാളികളാകാന്‍ ജാതിമതഭേദമെന്യേ എല്ലാവരേയും സ്വാഗതം ചെയ്‌തു.

 

ജീവിതഭാരങ്ങളുടേയും ദുഖങ്ങളുടേയും അപ്പുറത്ത്‌ ആത്മീയ നിറവിന്റേയും ഭക്തിയുടേയും ചൈതന്യം നിറച്ച്‌ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഉണര്‍വോടെ നേരിടാന്‍ നമ്മെ പ്രാപ്‌തമാക്കുന്ന സാമിയുടെ പ്രഭാഷണത്തില്‍ പങ്കുകൊള്ളാന്‍ എല്ലാ ഭക്തജനങ്ങളേയും പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ്‌ ഡോ. ഗീതേഷ്‌ തമ്പി പറഞ്ഞു. മോക്ഷപ്രദായകമായ പ്രഭാഷണത്തിനുശേഷം ഭക്തജനങ്ങളുടെ ആത്മീയ സംശയനിവാരണത്തിനുവേണ്ടി സ്വാമിയുമായി ഭക്തജനങ്ങള്‍ക്ക്‌ സംവദിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്‌. അതിനുശേഷം കലാപരിപാടികളും, പ്രസാദവിതരണവും ഉണ്ടായിരിക്കുന്നതാണെന്ന്‌ നാമം കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ മാലിനി നായര്‍ അറിയിച്ചു. രാജശ്രീ പിന്റോ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.