You are Here : Home / USA News

എന്‍.എസ്‌.എസ്‌ നോര്‍ത്ത്‌ ടെക്‌സസ്‌ ഒരുക്കുന്ന ഓണം ഡാളസില്‍ ഓഗസ്റ്റ്‌ 29ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 31, 2015 03:01 hrs UTC

ഡാളസ്‌: കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡാളസ്സിലെ എല്ലാ മലയാളികളുടെയും പ്രശംസ പിടിച്ചുപറ്റിയ എന്‍.എസ്‌.എസ്‌ ഓണം ഓഗസ്റ്റ്‌ 29ന്‌ ഇര്‍വിംഗ്‌ ഡി.എഫ്‌.ഡബ്ലു ടെമ്പിള്‍ ഓഡിറ്റൊറിയത്തില്‍ വച്ച്‌ നടത്തുന്നതാണെന്ന്‌ എന്‍.എസ്‌.എസ്‌ ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ഓണം ഡാളസ്സിലെ എല്ലാ മലയാളികള്‍ക്കുംജാതിമതഭേദമന്യെ പങ്കെടുക്കുവാനായി എന്‍.എസ്‌എസും, ഡി.എഫ്‌.ഡബ്ലു. ടെമ്പിളും ചേര്‍ന്ന്‌ നടത്തിവരികയാണ്‌. എന്‍എസ്‌എസ്‌ അംഗങ്ങള്‍ ഒത്തുചേര്‍ന്ന്‌ ഒരുക്കുന്ന അതിസമൃദ്ധമായ ഓണസദ്യ, രുചിയാലും ഒത്തൊരുമയുടെ നിദാന്തമായും അമേരിക്കയിലും പുറത്തും ഇതിനകം പേരെടുത്തു കഴിഞ്ഞു. ഓണസദ്യയിലെ എല്ലാ വിഭവങ്ങളും തയ്യാറാക്കി വാഴയിലയില്‍ വിളമ്പി കൊടുക്കുവാനായി നൂറിലേറെ സമുദായംഗങ്ങള്‍ ശ്രമത്തിലാണ്‌.

 

ഈ ഓണാഘോഷത്തില്‍ പങ്കെടുക്കുവാന്‍ അമേരിക്കയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും നായര്‍ സര്‍വീസ്‌ സൊസൈറ്റി ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസിന്റെ കമ്മിറ്റിക്ക്‌ വേണ്ടി പ്രസിഡന്റ്‌ സത്യജിത്‌ നായര്‍, സെക്രട്ടറി മോഹന്‍ കുന്നംകാലത്ത്‌ എന്നിവര്‍ ചേര്‍ന്ന്‌ ക്ഷണിച്ചു. കേരളത്തനിമയാലും മികവിനാലും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റാറുള്ള കലാപരിപാടികളുടെ തയ്യാറെടുപ്പുകള്‍ ഈ വര്‍ഷം മെയ്‌ മാസം മുതല്‍ തുടങ്ങിയതിനാല്‍ അവയുടെ മേന്മ വളരെ ഏറിയതാവുമെന്നു കലാ പരിപാടികളുടെ കോര്‍ഡിനെറ്റര്‍മാരായ രീഷ ദനെഷ്‌, ജിഷ ജഗദീഷ്‌, മനോജ്‌ ബല്‍രാജ്‌, മനോജ്‌ പിള്ള എന്നിവര്‍ അഭിപ്രായപ്പെട്ടു. ഈ പരിപാടികള്‍ മികവുറ്റതാക്കാന്‍ വളരെ നാളുകളായി പ്രയത്‌നിക്കുന്ന കുട്ടികളെ പ്രോത്സാഹിക്കുവാനായി എല്ലാവരും ഓഗസ്റ്റ്‌ 29ന്‌ ഡി എഫ്‌ ഡബ്ലു അമ്പലത്തിലേക്ക്‌ (1605 N Britain Rd, Irving, TX 75061) നേരത്തെ തന്നെ എത്തിച്ചേരാന്‍ ശ്രമിക്കണമെന്ന്‌ ആഗ്രഹിക്കുന്നു.

 

ഐശ്യര്യത്തിന്റേയും സാഹോദര്യത്തിന്റെയും പ്രതീകമായ ഓണാഘോഷങ്ങളില്‍ പങ്കുചേരുവാനും, ശ്രമങ്ങളില്‍ ഭാഗഭാക്കവുവാനും എല്ലാ മലയാളികളെയും എന്‍ എസ്‌ എസ്‌ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസിന്റെ അംഗങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇതില്‍ താല്‌പര്യമുള്ളവര്‍ 405 613 1829 എന്ന നമ്പറില്‍ സജി നായരുമായോ 214 886 4807 എന്ന നമ്പറില്‍ മോഹന്‍ കുന്നംകാലത്തുമായോ ബന്ധപ്പെടാവുന്നതാണ്‌. ഓണാഘോഷങ്ങള്‍ ഓഗസ്റ്റ്‌ 29-ന്‌ ശനിയാഴ്‌ച രാവിലെ10.30-നു തുടങ്ങുന്നതാണ്‌. കലാപരിപാടികള്‍ക്കുശേഷം ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്‌. ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാ മലയാളികളും വന്നു ചേരുമെന്ന്‌ എന്‍എസ്‌എസ്‌അംഗങ്ങള്‍ താല്‌പ്പര്യപ്പെടുന്നു. പ്രമോദ്‌ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.