You are Here : Home / USA News

ഐ.എന്‍.ഓ.സി യോഗവും, ശബരിനാഥ് എം.എല്‍.എ.ക്ക് അനുമോദനവും

Text Size  

Story Dated: Friday, July 31, 2015 10:33 hrs UTC

ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ

 

ഫില്‍ഡല്‍ഫിയ: ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(പെന്‍സില്‍വേനിയ) ഒരു പ്രത്യേക യോഗം ജൂലൈ 27 തീയതി കുര്യന്‍ രാജന്‍(പ്രസിഡന്റ്) അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി. ലോകചരിത്രത്തിന്റെ ഏടുകളില്‍ എക്കാലത്തും തങ്കലിപികളില്‍ എഴുതപ്പെടുന്ന വ്യക്തിത്വത്തിനുടമയും, ഭാരത്തിന്റെ 11-മത് രാഷ്ട്രപതിയുമായിരുന്ന ഡോ.എ.പി.ജെ. അബ്ദുള്‍കലാമിന്റെ ദേഹവിയോഗത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടാണ് യോഗനടപടികള്‍ ഐ.എന്‍.ഓ.സി. ദേശീയ സമ്മേളനത്തിന്റെ വന്‍ വിജയത്തിനായി കഴിവതും എല്ലാവരും പോയി കണ്‍വന്‍ഷന്‍ വിജയിപ്പിക്കണമെന്നും, ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനും മാത്രമെ ഇന്‍ഡ്യയെ ശരിയായ ദിശയില്‍ നയിക്കാനാകുകയുള്ളൂ എന്നും യോഗം വിലയിരുത്തി. കേരളത്തില്‍ ശ്രീ. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ജനകീയ ഭരണം കണ്ട് വറളിപിടിച്ച ഇടതു-വര്‍ഗ്ഗീയ പിന്തിരിപ്പന്‍ ചേരികള്‍ അഴച്ചു വിടുന്ന അക്രമങ്ങളില്‍ കേരളീയര്‍ തെറ്റിദ്ധരിക്കപ്പെടരുതെന്നും, വികസനത്തില്‍ കുതിച്ചുയരുന്നു യു.ഡി.എഫ്. മന്ത്രിസഭയെ ഒരു ശക്തിക്കും തടഞ്ഞുനിര്‍ത്താനാവാത്ത വേഗതയിലുള്ള ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും പ്രത്യേകിച്ച് പ്രവാസികള്‍ക്കായി മുമ്പെങ്ങും ഇല്ലാത്തവിധം ധാരാളം പുരോഗമന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മന്ത്രിസഭക്ക് ഒരിക്കല്‍ കൂടി എല്ലാ അഭിവാദ്യങ്ങളും അറിയിക്കുകയുണ്ടായി. സജി കരിംകുറ്റി(വൈസ് പ്രസിഡന്റ്) ശബരീനാഥ് എം.എല്‍.എ.യുടെ അത്യുജ്വല വിജയത്തില്‍ അദ്ദേഹത്തിനെ സന്ദര്‍ശിക്കുകയും, പെന്‍സില്‍വേനിയ ചാപ്റ്ററിന്റെ അനുമോദനങ്ങള്‍ നേരില്‍ കണ്ട് അറിയിക്കുകയും, സ്‌നേഹോപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. തദവസരത്തില്‍ പ്രവാസികളുടെ ഉത്തമസുഹൃത്തും, ചെങ്ങന്നൂരിന്റെ ശബ്ദവുമായ ശ്രീ.പി.സി.വിഷ്ണുനാഥ് എം.എല്‍.എ.യും സന്നിഹിതരായിരുന്നു. വര്‍ഗ്ഗീയതയുടെ പൊയ്മുഖങ്ങള്‍ അധികം താമസിയാതെ തന്നെ ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങുമെന്നും, രാജ്യത്തിന്റെ പലഭാഗത്തും തോന്നിതുടങ്ങിയതിനു ധാരാളം ഉദാഹരണങ്ങള്‍ പറയുകയും കൂടാതെ എല്ലാവര്‍ക്കും നന്ദി സന്തോഷ് ഏബ്രഹാം അറിയിക്കുകയുമുണ്ടായി. തുടര്‍ന്ന് യോഗം പരിയവസാനിക്കുകയും ചെയ്തു. യോഗത്തില്‍ ധാരാളം കോണ്‍ഫ്രന്‍സ് പ്രവര്‍ത്തകരും, അനുഭാവികളും പങ്കെടുക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.