You are Here : Home / USA News

ഐ.എന്‍.ഒ.സി ഐ യു.എസ്.എ കേരളാ ചാപ്റ്ററിന്റെ ദേശീയ കണ്‍വന്‍ഷന് ന്യൂ യോര്‍ക്കില്‍

Text Size  

Story Dated: Friday, July 31, 2015 09:58 hrs UTC

ന്യൂ യോര്‍ക്ക് : ഓഗസ്റ്റ് 21,22 തീയതികളില്‍ ചിക്കാഗോയില്‍ വച്ച് നടക്കുന്ന ഐ.എന്‍.ഒ.സി ഐ യു.എസ്.എ) കേരളാ ചാപ്റ്ററിന്റെ ദേശീയ കണ്‍വന്‍ഷന് ന്യൂ യോര്‍ക്കില്‍ നിന്ന് അന്‍പതില്‍ അധികം പ്രതിനിധികള്‍ പങ്ക്ടുക്കും എന്ന് ഐ.എന്‍.ഒ.സി ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്‍ അറിയിച്ചു. എല്ലാ കോണ്‍ഗ്രസ് അനുഭാവികളും ഒത്തുരുമിച്ചു പ്രവതിക്കേണ്ടതിന്റെ ആവശ്യകതയും ജോയി ഇട്ടന്‍ എടുത്തു പറയുകയുണ്ടായി. എല്ലാ കോണ്‍ഗ്രസ് അനുഭാവികളുടെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനും, അവര്‍ക്ക് ഒത്തൊരുമിക്കാനും ഉള്ള ഒരുവേദി ആണ് ഈ കണ്‍വെന്‍ഷന്‍ എന്നും ജോയി ഇട്ടന്‍ അഭിപ്രായപ്പെടു. ഓഗസ്റ്റ് 21ന് വെള്ളിയാഴ്ച വൈകിട്ട് 5.30ന് സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കണ്‍വന്‍ഷന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും.

 

കേരളത്തിലേയും അമേരിക്കയിലേയും മറ്റും പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന പ്രസ്തുത കണ്‍വന്‍ഷന്റെ വിപുലമായ വിജയത്തിനുവേണ്ടി നിരവധി കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഐ.എന്‍.ഒ.സി ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്റെ അധ്യഷതയില്‍ കുടിയ യോഗത്തില്‍ , ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, ട്രഷറര്‍ സജി എബ്രഹാം, Rev.Dr.വര്‍ഗീസ് എബ്രഹാം, ചാക്കോ കൊയികലെത്തു, ചാപ്റ്റര്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ്, ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് വര്‍ഗീസ് രാജന്‍, ഫിലിപ്പ് ചാക്കോ, എബ്രഹാം പുത്തന്‍ശേരില്‍, വര്‍ഗീസ്‌വര്‍ഗീസ്, കുര്യന്‍ പോള്‍, രാജന്‍ ടി ജേക്കബ്, പൗലോസ് വര്‍കി, തോമസ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അനുപം രാധാകൃഷ്ണന്റെ നേത്രിതത്തില്‍ അണിയിച്ചുരുകുന്ന മാഗസിന് വേണ്ട സഹായ സഹകരണം ചെയുവനും യോഗം തിരുമാനിച്ചു . ന്യൂ യോര്‍ക്കിലും പരിസരങ്ങളിലുമുള്ള എല്ലാ കോണ്‍ഗ്രസ്, യു.ഡി.എഫ് അനുഭാവികളേയും, സുഹൃത്തുക്കളേയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.