You are Here : Home / USA News

മിസ്സിസാഗ കേരള അസോസിയേഷൻ ഓണം 29ന്

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Friday, July 31, 2015 10:10 hrs UTC

മിസ്സിസാഗ: സദ്യയും കലാവിരുന്നുമായി ഓണാഘോഷം അവിസ്മരണീയമാക്കാൻ മിസ്സിസാഗ കേരള അസോസിയേഷൻ (എംകെഎ) ഒരുങ്ങി. ടൊറന്റോ സെന്റ് ആൻഡ്രൂസ് ബൊളീവാർഡിലുള്ള ഡോൺ ബോസ്കോ കാത്തലിക് സെക്കൻഡറി സ്കൂളിൽ ഓഗസ്റ്റ് 29 ശനിയാഴ്ചയാണ് ഇത്തവണ മാവേലിത്തന്പുരാനെ വരവേൽക്കുക. ടിഡി കാനഡ ട്രസ്റ്റാണ് ഗ്രാൻഡ് സ്പോൺസർ. നൃത്ത-സംഗീത പരിപാടികളാണ് ആഘോഷത്തിന് മാറ്റുകൂട്ടുക. സദ്യയ്ക്കുള്ള കൂപ്പൺ വിൽപന ആരംഭിച്ചതായി പ്രസിഡന്റ് പ്രസാദ് നായരും സെക്രട്ടറി മഞ്ജുള ദാസും അറിയിച്ചു. മുതിർന്നവർക്ക് 20 ഡോളറും ആറു മുതൽ 12 വയസു വരെയുള്ളവർക്ക് 15 ഡോളറുമാണ് നിരക്ക്. ആറു വയസ്സിൽ താഴെയുള്ള കുടുംബാംഗങ്ങൾക്കു പ്രവേശനം സൌജന്യമാണ്. ടിക്കറ്റിനും പരിപാടിയുടെ വിശദവിവരങ്ങൾക്കും പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രശാന്ത് പൈയുമായി ബന്ധപ്പെടണം (ഫോൺ: 647-295-6474). ഇ-മെയിൽ: mka@MississaugaKeralaAssociation.com ഇതോടനുബന്ധിച്ച് എംകെഎ തയാറാക്കുന്ന പ്രോഗ്രാം ബ്രോഷറിന്റെ കവർചിത്രമായി ഉപയോഗിക്കുന്നതിനായി മാവേലിത്തന്പുരാനെ വരയ്ക്കാനുള്ള മൽസരവും നടത്തുന്നുണ്ട്. ഗ്രേറ്റർ ടൊറന്റോ ഏരിയയിലുള്ള (ജിടിഎ) ആറു മുതൽ പന്ത്രണ്ട് വയസ് വരെയുള്ളവർക്ക് പങ്കെടുക്കാം. മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തിയ ചിത്രം ഓഗസ്റ്റ് 15ന് മുന്പ് ലഭിക്കണം. ചിത്രങ്ങൾ അയയ്ക്കേണ്ട ഇ-മെയിൽ: MississaugaKeralaAssociation@gmail.com.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.