You are Here : Home / USA News

"ടെറി ഫൊക്സ് കാൻസർ കെയർ വാക്ക്"

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Saturday, August 01, 2015 10:35 hrs UTC

ടൊറന്റോ :ബ്രാംറ്റണ്‍ ഗുരുവായൂരപ്പൻ ക്ഷേത്രവുമായി ബന്ധപ്പെട്ടു പ്രവര്ത്തിക്കുന്ന വിവിധ കമ്യൂണിറ്റി വിഭാഗങ്ങളുടെ കൂട്ടായ്മ ആയ ഫ്രെണ്ടസ് ഓഫ് ഗുരുവായൂരപ്പൻ ക്ഷേത്രവും ,കാനഡയിലെ കാൻസർ റിസേർച് സ്ഥാപനം ആയ ടെറി ഫോക്സ് ഫൗണ്ടെഷനും സംയുക്തമായി സംഗടിപ്പിച്ച കമ്യൂണിറ്റി വാക്ക് വൻ വിജയം ആയിരുന്നു എന്ന് സന്ഗാടകർ അറിയിച്ചു.ജൂലായ്‌ 25 ശനിയാഴ്ച ബ്രാംറ്റൻ സിറ്റിഹാളിൽ നിന്നും ആരംഭിച്ച റാലി ശ്രീ.ഷോണ്‍ സേവ്യർ ,കാത്തലിക് സ്കൂൾ ബോർഡ് ട്രെസ്റ്റി ഉത്കാടനം ചെയ്തു.4 മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ സംഗടിപ്പിച്ചു നടത്തിയ റാലിയിൽ പങ്കെടുത്ത കുട്ടികല്കും രക്ഷിതാക്കല്കും ഡോക്ടർ കുട്ടി അഭിവാദനങ്ങൾ അർപിചു .ചെറിയ പ്രായത്തിലെ തന്നെ കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിന്നും ,റിസേർച് ആവശ്യങ്ങൽകായി തുക കണ്ടെത്തുന്നതിനു ഫൌണ്ടേഷനെ സഹായിക്കുന്നതിനും വേണ്ടിയാണ് ഇതുപോലൊരു റാലി സംഗടിപ്പിച്ചത് എന്ന് സന്ഗാടകർ ആയ ബാലു ഞാലെലിൽ ,റിലിജിയസ് കമ്മിറ്റി ,ജയശങ്കർ പിള്ള ,ഇവൻറ് കൊർടിനെറ്റർ ,ടെറി ഫോക്സ് ഫൌണ്ടെഷൻ എന്നിവര് അറിയിച്ചു.റാലിയെ അനുമോദിക്കുന്നതിനായി ഓർമ ,കല ,ഓം കാനഡ ,ഖൽസ സിക്ക് കമ്യൂണിറ്റി ,എ റ്റി എൻ ടെലിവിഷൻ ,ജയ്‌ ഹിന്ദ്‌ വാർത്ത ,എന്നിവരുടെ പ്രതി നിധികൾ സംബന്ധിച്ചു . കേജ് പാർകിൽ നടന്ന സമാപന യോഗത്തിൽ ഷോണ്‍ സേവ്യർ ,ഡോ .കുട്ടി എന്നിവർ റാലിയിൽ പങ്കെടുത്ത കുട്ടികൾകും ,വലന്റിയർ മാർകും സർറ്റിഫികറ്റുകൾ വിതരണം ചെയ്തു.പരിപാടിയുടെ സാന്ഗേതിക നടത്തിപ്പുകൾകായി സഹായിച്ച മനോജ്‌ കരാത്ത (രീമാക്സ് റിയൽറ്റി )യ്ക് സന്ഗാടകർ നന്ദി അറിയിച്ചു.രണ്ടു മണിക്കൂർ നീണ്ടു നിന്ന പരിപാടിയിലൂടെ 450 ഡോളർ സംഭാവനയായി സ്വീകരിക്കുകയും ,പിരിച്ചെടുത്ത മുഴുവൻ തുകയും ടെറിഫോക്സ് ഫൗന്റെഷന്റെ പേരിൽ നിക്ഷേപിക്കുകയും ചെയ്തു.സെപ്റ്റംബർ 20 നു നടക്കുന്ന ഇവന്റിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവര്ക് പേര് രാജിസ്റെർ ചെയ്യാവുന്നതാണ് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.