You are Here : Home / USA News

ഷിക്കാഗോ എക്യുമിനിക്കൽ കൗൺസിൽ കലാമേള ‘ഹാർമണി ഫെസ്റ്റിവൽ ’

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, August 04, 2015 10:56 hrs UTC

ഷിക്കാഗോ ∙ എക്യുമിനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ എക്യുമിനിക്കൽ സൺഡേ സ്കൂൾ വിദ്യാർഥികൾക്കായി കലാ മത്സരങ്ങൾ നടത്തുന്നു. സെപ്റ്റംബർ 12 ശനിയാഴ്ച്ച സിറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ മത്സരങ്ങൾ ആരംഭിക്കും. ഇതാദ്യമായാണ് എക്യുമിനിക്കൽ കൗൺസിൽ സൺഡേ സ്കൂൾ വിദ്യാർഥികൾക്കായി കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഹാർമണി ഫെസ്റ്റിവൽ എന്നു നാമകരണം ചെയ്തിരിക്കുന്ന കലാമേള വിവിധ സഭകളിലെ വിദ്യാർഥികളുടെ കലാ താലന്തുകൾ പ്രദർശിപ്പിക്കാനുളള വേദിയായി മാറും. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പിനങ്ങളിലും വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടത്തപ്പെടും. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ പ്രായത്തിനനുസരിച്ച് മത്സാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.

 

പാട്ട്, ഡാൻസ്, പെൻസിൽ ഡ്രോയിംഗ്, പ്രസംഗം, വാട്ടർ കളറിംഗ്, ബൈബിൾ മെമ്മറി വേഴ്സ്, ബൈബിൾ ക്വിസ്, ഉപകരണ സംഗീതം, ഫാൻസിഡ്രസ് എന്നീ ഇനങ്ങളിൽ വ്യക്തിഗത മത്സരവും പാട്ട്, ഡാൻസ് എന്നീ ഇനങ്ങളിൽ ഗ്രൂപ്പ് മത്സരവും നടത്തും. അഞ്ച് വയസിനു താഴെ മാത്രം പ്രായമുളള കുട്ടികൾക്കായി പാട്ട്, കളറിംഗ്, പുഞ്ചിരി എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുന്നു. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് എക്യുമിനിക്കൽ ഇടവകകളിൽ നിന്നും മത്സരത്തിനുളള അപേക്ഷ ഫോറം, നിബന്ധനങ്ങൾ, മത്സരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എന്നിവ ലഭിക്കുന്നതായിരിക്കും.

 

മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി റവ. ഷൈൻ മാത്യു (ചെയർമാൻ), മറിയാമ്മ പിളള (കൺവീനർ), റവ. ബിനോയ് ജേക്കബ്, രജ്ഞൻ എബ്രഹാം, ജോൺസൻ കണ്ണൂക്കാടൻ, ജോർജ് പി. മാത്യു, അച്ചൻകുഞ്ഞ് മാത്യു, ബെന്നി പരിമണം, സിനിൽ ഫിലിപ്പ്, ഡൽസി മാത്യു എന്നിവർ അടങ്ങുന്ന സബ് കമ്മറ്റി പ്രവർത്തിക്കുന്നു. ഷിക്കാഗോയിലെ 16 ഇടവകകളുടെ ആത്മീയ ഐക്യ വേദിയായ എക്യുമിനിക്കൽ കൗൺസിലിന് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് (രക്ഷാധികാരി), ബിഷപ്പ് മാർ ജോയി ആലപ്പാട്ട്(രക്ഷാധികാരി), റവ. ഫാ. ഡാനിയേൽ ജോർജ് (പ്രസിഡന്റ്), റവ. സോനു വർഗീസ്(വൈ. പ്രസിഡന്റ്), ജോർജ് പണിക്കർ (സെക്രട്ടറി), മാത്യു മാപ്ലേറ്റ് (ജോ. സെക്രട്ടറി), ജോർജ് പി. മാത്യു (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് : www.http//www.ecumenicalchurchschicago.org/ റവ. ഷൈൻ മാത്യു : 847 212 5787 മറിയാമ്മ പിളള : 847 987 5184

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.