You are Here : Home / USA News

ഡോ. കലാമിന്‌ എന്‍.എ.ജി.സിയുടെ ആദരാഞ്‌ജലി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 05, 2015 02:33 hrs UTC

ഷിക്കാഗോ: ഡോ. അബ്‌ദുള്‍ കലാമിന്റെ നിര്യാണത്തില്‍ നായര്‍ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഷിക്കാഗോ അനുശോചിച്ചു. പുത്തന്‍ തലമുറയെ ഉയരങ്ങളിലേക്ക്‌ പറക്കുവാന്‍ അവരുടെ ചിറകുകളില്‍ അഗ്നി നിറച്ച, ഭാരതം കണ്ട ഏറ്റവും മഹാനായ ശാസ്‌ത്രജ്ഞനും ഗവേഷകനുമായിരുന്നു ഡോ. കലാമെന്ന്‌ പ്രസിഡന്റ്‌ എം.എന്‍.സി നായര്‍ പറഞ്ഞു. പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മറ്റ്‌ ഭാരവാഹികളായ ജയന്‍ മുളങ്ങാട്‌, ജി.കെ. പിള്ള, ശ്രീനിവാസ കുറുപ്പ്‌, വിജി നായര്‍, സുനിത നായര്‍, സുരേഷ്‌ ബാലചന്ദ്രന്‍, പ്രസാദ്‌ പിള്ള, രാധാകൃഷ്‌ണന്‍ നായര്‍, ശിവന്‍ മുഹമ്മ തുടങ്ങിയവരും അനുശോചനം അറിയിച്ചു. സെക്രട്ടറി ജയരാജ്‌ നാരായണന്‍ ഏവര്‍ക്കും നന്ദി അറിയിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.