You are Here : Home / USA News

പൂവത്തൂര്‍ ഫാമിലി അസോസിയേഷന്‍ മൂന്നാമത്‌ പുനസംഗമം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, August 05, 2015 10:42 hrs UTC

ന്യൂയോര്‍ക്ക്‌: പൂവത്തൂര്‍ ഫാമിലി അസോസിയേഷന്റെ വിദേശങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ കൂട്ടായ്‌മയായ `പൂവത്തൂര്‍ ഫാമിലി അസോസിയേഷന്‍ ഓവര്‍സീസ്‌ ചാപ്‌റ്റര്‍' PFAOC(USA/UK/CANADA) -യുടെ റീയൂണിയന്‍ ജൂലൈ 24,25,26 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വച്ച്‌ നടന്നു. ഡോ. ഷാജി പൂവത്തൂരിന്റെയും ഷാബി പൂവത്തൂരിന്റെയും മേല്‍നോട്ടത്തില്‍ ലോംഗ്‌ ഐലന്‍ഡിലുള്ള ദി മിഡോ ക്ലബ്‌, ഡോ. ഷാജി പൂവത്തൂരിന്റെ വസതി എന്നിവിടങ്ങളില്‍ വച്ച്‌ വിവിധ പരിപാടികളോടെയാണ്‌ കൂട്ടായ്‌മ നടന്നത്‌. USA/UK/CANADA എന്നിവിടങ്ങളില്‍ നിന്ന്‌ 60-ല്‍പരം കുടുംബങ്ങള്‍ പങ്കെടുത്തു. വിവിധയിനം പരിപാടികള്‍ ഓരോ ദിവസവും ക്രമീകരിച്ചിരുന്നു. പൊതുസമ്മേളനം, ബിസിനസ്‌ മീറ്റിംഗ്‌, മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധകലാപരിപാടികള്‍, ടാലന്റ്‌ഷോകള്‍, കായികമല്‍സരങ്ങള്‍ എന്നിവ നടത്തപ്പെട്ടു. യോഗത്തിന്റെ നടത്തിപ്പിനും ക്രമീകരണങ്ങള്‍ക്കും ഫാ. സി.ജി തോമസ്‌ കല്ലുംപുറത്ത്‌ പൂവത്തൂര്‍, ഡാളസ്‌ (972 790 4406), ജോര്‍ജ്‌ തോമസ്‌ പൂവത്തൂര്‍ വാഷിംഗ്‌ടണ്‍ ഡിസി, (703 425 2834), നൈനാന്‍ പൂവത്തൂര്‍ ഫിലഡല്‍ഫിയ (610 734 0930), ഡോ. ഷാജി പൂവത്തൂര്‍ ന്യൂയോര്‍ക്ക്‌ (631 981 1367), ജയ്‌സണ്‍ പൂവത്തൂര്‍, യുകെ, (44 289 096 7006), ബൈജു ജേക്കബ്‌ ടെക്‌സസ്‌(267 980 7077) ജോ ജേക്കബ്‌ മേരിലാന്‍ഡ്‌ (410 964 5472), ലോറ വര്‍ഗീസ്‌ (കാനഡ- 519 474 0896) എന്നിവരടങ്ങിയ വര്‍ക്കിംഗ്‌ കമ്മിറ്റി വിവിധതലങ്ങളിലായി പ്രവര്‍ത്തിച്ചു. പൗരാണികതയുടെയും പാരമ്പര്യത്തിന്റെയും ചുരുള്‍ നിവര്‍ത്തിയ പൂവത്തൂര്‍ കുടുംബചരിത്രം ആധുനികസാങ്കേതിക മികവോടെ ജയ്‌സണ്‍ പൂവത്തൂര്‍ നിര്‍മിച്ച കുടുംബ വംശാവലി ചാര്‍ട്ട്‌ അവതരിപ്പിച്ചു. ബിസിനസ്‌ മീറ്റിംഗില്‍ ജോര്‍ജ്‌ തോമസ്‌ പൂവത്തൂര്‍ വാഷിംഗ്‌ടണ്‍ ഡിസി അടുത്ത റീയൂണിയന്റെ ക്രമീകരണങ്ങളെകുറിച്ച്‌ സംസാരിച്ചു. 2017ലെ റീയൂണിയന്റെ സെക്രട്ടറിയായി നൈനാന്‍ പൂവത്തൂരിനെയും ജോ.സെക്രട്ടറിയായി ഷിജു പൂവത്തൂരിനെയും തിരഞ്ഞെടുത്തു. കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുംവിധമുള്ള പുതിയ പ്രോജക്‌ട്‌ ബൈജു ജേക്കബ്‌ ടെക്‌സസ്‌ അവതരിപ്പിച്ചു. അടുത്ത കുടുംബസംഗമം 2017ല്‍ ഫിലഡല്‍ഫിയയില്‍ വച്ച്‌ ഡോ. കോശി പൂവത്തൂരിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നതിന്‌ തീരുമാനിച്ചു. ബൈജു ജേക്കബ്‌ ടെക്‌സസ്‌, സുനില്‍ ഏബ്രഹാം കാനഡ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. വിവരങ്ങള്‍ക്ക്‌: നൈനാന്‍ ജെ പൂവത്തൂര്‍: 610 734 0930

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.