You are Here : Home / USA News

അമേരിക്കൻ അതിഭദ്രാസനത്തിന് പുതിയ ഭരണ സാരഥികൾ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, August 05, 2015 10:48 hrs UTC

ഡാലസ്∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ചുളള ‘ഭദ്രാസന പളളി പ്രതി പുരുഷ യോഗം’ ഭദ്രാസനാധിപൻ, അഭിവന്ദ്യ യൽദോ മാർ തീത്തോസ് മെത്രാപ്പോലീത്തായുടെ മഹനീയ അധ്യക്ഷതയിൽ ചേർന്ന് അടുത്ത രണ്ട് വർഷത്തേക്കുളള പുതിയ ഭരണ സാരഥികളെ തിരഞ്ഞെടുത്തു.

അമേരിക്കൻ അതിഭദ്രാസന 29–ാമത് ഫാമിലി കോൺഫറൻസിനോടനുബന്ധിച്ച് പെൻസിൽവാനിയ, ലാൻകാസ്റ്റർ ഹോസ്റ്റ് റിസോർട്ടിൽ നടന്ന യോഗത്തിൽ, അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു.

അഭിവന്ദ്യ യൽദൊ മാർ തീത്തോസ് മെത്രാപ്പോലീത്ത (ആർച്ച് ബിഷപ്പ്) റവ. ഫാ. ഗീവർഗീസ് ജേക്കബ് ന്യൂജഴ്സി (ഭദ്രാസന സെക്രട്ടറി), റവ. ഫാ. എബി മാത്യു കാനഡ (ജോ. സെക്രട്ടറി), തോമസ് ചാണ്ടി ഹൂസ്റ്റൺ(ട്രഷറർ) സിമി ജോസഫ് ന്യുയോർക്ക് (ജോയിന്റ് ട്രഷറർ), കൗൺസിൽ അംഗങ്ങളായി റവ. ഫാ. ഡോ. സാക്ക് വർഗീസ് (ഓസ്റ്റിൻ), റവ. ഫാ. വർഗീസ് പോൾ (ന്യൂജഴ്സി), റവ. ഫാ. ജോർജ് ഏബ്രഹാം (താമ്പ), ഷെവലിയാർ ഏബ്രഹാം മാത്യു (ന്യുജഴ്സി), ഷെവലിയാർ സി. ജി. വർഗീസ് (കലിഫോർണിയ), അച്ചു ഫിലിപ്പോസ് (ഡാലസ്) ഡോ. ജോൺ തോമസ്(ഫ്ലോറിഡ) ബിനോയി വർഗീസ് (കാനഡ), പി. ഒ. ജോർജ് (ന്യൂയോർക്ക്), ജോജി കാവനാൽ (ന്യൂയോർക്ക്), ഷെറിൻ മത്തായി (ഷിക്കാഗോ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.

വൈദിക സെക്രട്ടറിയായി വെരി. റവ. ബോബി ജോസഫ് കോർ എപ്പിസ്കോപ്പായേയും വിവിധ ഭക്ത സംഘടനാ വൈസ് പ്രസിഡന്റുമാരായി വെരി. റവ. സാബു തോമസ് കോർ എപ്പിസ്കോപ്പാ (അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി). വെരി റവ. വി. എം. തോമസ് കോർ എപ്പിസ്കോപ്പാ (വിമൻസ് ലീഗ്), റവ. ഫാ. ബിനു ജോസഫ് (മെൻസ് ഫെലോഷിപ്പ്), റവ. ഫാ. സജി മർക്കോസ് (സൺഡേ സ്കൂൾ), റവ. ഫാ. ജെറി ജേക്കബ്(എംജിഎസ്ഒസിഎ) എന്നിവരേയും തിരഞ്ഞെടുത്തു.

ജീമോൻ ജോർജ് , സണ്ണി മറ്റമന എന്നിവരാണ് ഭദ്രാസന ഓഡിറ്റർമാർ , ജോർജ് കറുത്തേടത്ത് ഭദ്രാസന പബ്ലിക്ക് റിലേഷൻസ് ഓഫിസർ (പിആർഒ) ആയും പ്രവർത്തിക്കും.

ഓഗസ്റ്റ് ആദ്യ വാരത്തിൽ ഭദ്രാസന കൗൺസിൽ യോഗം ചേർന്ന് ഭദ്രാസനത്തിന്റെ അഭിവൃദ്ധിക്കും ഉന്നമനത്തിനും ഉതകുന്ന വിവിധ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുമെന്ന് ഭദ്രാസന സെക്രട്ടറി റവ. ഫാ. ഗീവർഗീസ് ജേക്കബ് അറിയിച്ചു. അമേരിക്കൻ മലങ്കര അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.