You are Here : Home / USA News

സെന്റ് മേരീസ് യാക്കോബായ പളളിയിൽ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, August 05, 2015 10:50 hrs UTC

ഡാലസ്∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ പ്രമുഖ ദേവാലയങ്ങളിലൊന്നായ ഡാലസ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ദേവാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റേയും വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന്റേയും പ്രാരംഭമായി ഓഗസ്റ്റ് 2 (ഞായർ) വി. കുർബാനാന്തരം വികാരി റവ. ഫാ. പോൾ തോട്ടക്കാട് കൊടി ഉയർത്തി തുടക്കം കുറിച്ചു. ഓഗസ്റ്റ് 7, 8 (വെളളി, ശനി) ദിവസങ്ങളിലായി നടത്തപ്പെടുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടമൻ പാത്രിയർക്കീസ് ബാവാ നേതൃത്വം വഹിക്കും. ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മാർ തീത്തോസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ അയൂബ് മാർ സിൽവാനോസ്, അഭിവന്ദ്യ മാത്യൂസ് മാർ അന്തീമോസ്, ബിഷപ്പ് മോറീസ് അംഷി തുടങ്ങിയ പിതാക്കന്മാരും വൈദിക ശ്രേഷ്ഠരും മറ്റു പ്രമുഖ വ്യക്തികളും ഈ മംഗള മുഹൂർത്വത്തിന് സാന്നിദ്ധ്യമേകും.

 

ആകമാന സുറിയാനി സഭയുടെ പരമോന്നത അധ്യക്ഷ പദവിയിലെത്തിയശേഷം ആദ്യമായി ഡാലസിൽ എത്തിച്ചേരുന്ന പരിശുദ്ധ പിതാവിനോടുളള ബഹുമാനാർത്ഥം ‘ഡാലസ് പാഠസ്’ മാർഷൽ ലെയിൻ, കരോൾട്ടനിൽ നടത്തപ്പെടുന്ന ബാങ്ക്വറ്റ് ഡിന്നറിന് ഇടവകയിലേയും സമീപ ഇടവകയിലേയും വൈദീകരും നൂറ് കണക്കിന് വിശ്വാസികളും പങ്കു ചേരും. 7–ാം തീയതി വെളളിയാഴ്ച വൈകിട്ട് എത്തിച്ചേരുന്ന പരിശുദ്ധ ബാവായെ അഭിവന്ദ്യ മെത്രാപ്പോലീത്താമാർ വന്ദ്യ കോർ എപ്പിസ്കോപ്പാമാർ, വൈദിക ശ്രേഷ്ഠർ, ശെമ്മാശന്മാർ എന്നിവരുടെ നേതൃത്വത്തിൽ ചെണ്ട വാദ്യമേളങ്ങളുടെ താളകൊഴുപ്പോടെ കൊടി, വർണ്ണക്കുട, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ കേരളീയ തനിമ വിളിച്ചറിയിക്കുന്ന വസ്ത്ര ധാരണവുമായി അടക്കും ചിട്ടുയമായി വിശ്വാസികൾ അണി നിരന്നുകൊണ്ട് സ്വീകരിച്ചാനയിക്കുന്നു. 8–ാം തീയതി ശനിയാഴ്ച പരിശുദ്ധ പിതാവിന്റെ പ്രധാന കാർമ്മികത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്താമാർ വന്ദ്യ വൈദീകർ എന്നിവരുടെ സഹകാർമ്മികത്വത്തിലും വി. ബലി അർപ്പിക്കും.

 

ഓഗസ്റ്റ് 15 ശനിയാഴ്ച വൈകിട്ട് വിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് സന്ധ്യാ പ്രാർഥനയും തുടർന്ന് വചന പ്രഘോഷണവും നടക്കും. 16–ാം തീയതി ഞായർ 8.30 ന് പ്രഭാത പ്രാർഥനയും വി. മൂന്നിന്മേൽ കുർബാനയും അതേ തുടർന്ന് ഭക്തി നിർഭരമായ റാസയും ഉണ്ടായിരിക്കും. 12.30 ന് സ്നേഹ വിരുന്നോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകും. സെന്റ് മേരീസ് പളളിയുടെ ചരിത്രത്തിന്റെ ഏഡുകളിൽ ഒരു പുത്തൻ അധ്യായത്തിന് തുടക്കം കുറിക്കുന്ന ഈ ധന്യ മുഹൂർത്തങ്ങൾ വൻവിജയമാക്കി തീർക്കുന്നതിന് വികാരി റവ. ഫാ. പോൾ തോട്ടക്കാട്, അലക്സ് ജോർജ്(കോർഡിനേറ്റർ), ജേക്കബ് സ്കറിയ(സെക്രട്ടറി) യൽദൊ ജേക്കബ്(ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരികയാണ്. അമേരിക്കൻ മലങ്കര അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.