You are Here : Home / USA News

ഷിക്കാഗോ സാഹിത്യവേദി ഓഗസ്റ്റ് ഏഴിന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 06, 2015 11:37 hrs UTC

ഷിക്കാഗോ: 2015 ഓഗസ്റ്റ് മാസ സാഹിത്യവേദി ഏഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S Elmhurst, MT Prospect, IL ) വച്ച് കൂടുന്നതാണ്. മലയാള സാഹിത്യസദസിലെ ഉജ്വല നക്ഷത്രമായിരുന്ന ഉറൂബിന്റെ ജന്മശതാബ്ദിവര്‍ഷത്തോടനുബന്ധിച്ച് സാഹിത്യവേദി ഉറൂബിനെ ആദരിക്കുന്നു. "കുഞ്ഞിനൊരു കുപ്പായം' മുതലായ ചെറുകഥാ സമാഹരങ്ങളാലും, ഉമ്മാച്ചു, മിണ്ടാപ്പെണ്ണ്, ആമിന തുടങ്ങിയ നോവലുകളാലും, നീലക്കുയില്‍, രാരിച്ചന്‍ എന്ന പൗരന്‍, നായരുപിടിച്ച പുലിവാല്‍ എന്നീ സിനിമകളാലും മലയാള സാഹിത്യ- ചലച്ചിത്ര മണ്ഡലങ്ങളെ സമ്പന്നമാക്കിയ ഉറൂബിന്റെ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവലിനെ ആസ്പദമാക്കി മലയാള ഭാഷയില്‍ ബിരുദാനന്തര ബിരുദം നേടിയ അധ്യാപകന്‍ ലിന്‍സ് ജോസഫ് പ്രബന്ധം അവതരിപ്പിക്കുന്നതാണ്. 188-മത് സാഹിത്യവേദി ഡോ. ജോസഫ് ഇ. തോമസിന്റെ അധ്യക്ഷതയില്‍ കൂടി. സുപ്രസിദ്ധ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ എഴുതിയ 'തീക്കടല്‍ കടഞ്ഞ തിരുമധുരം' എന്ന നോവലിനെ ആസ്പദമാക്കി ലക്ഷ്മി നായര്‍ പ്രബന്ധം അവതരിപ്പിച്ചു. മലയാള ഭാഷാ പിതാവെന്ന് വിശേഷിപ്പിക്കുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജീവിത സവിശേഷതകള്‍ അടുത്തറിയുന്നതിന് പ്രബന്ധം വഴിയൊരുക്കി. ലാനാ പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം എഴുതി അവതരിപ്പിച്ച "പൊലിക്കറ്റ' എന്ന കവിത സദസ്യര്‍ ആസ്വദിച്ചു. ഉറൂബിന്റെ സാഹിത്യ, സിനിമാ സംഭാവനകളെ സമാദരിക്കുന്നതിനും ഇദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായ "സുന്ദരികളും സുന്ദരന്മാരും' ഒരു പ്രാവശ്യംകൂടി ആസ്വദിക്കുന്നതിനും കഥയോ കവിതയോ എഴുതിയിട്ടുള്ളവര്‍ക്ക് അവതരിപ്പിക്കുവാനും സാഹിത്യവാസനയുള്ള സാഹിത്യസ്‌നേഹികളെ 189-മത് സാഹിത്യവേദിയിലേക്ക് സാദരം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: രവി രാജ (630 581 9691), ലിന്‍സ് ജോസഫ് (630 540 6758), ജോണ്‍ സി. ഇലക്കാട്ട് (773 282 4955)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.