You are Here : Home / USA News

പീസ് കോര്‍പ്‌സ് അവാര്‍ഡുമായി ഏറന്‍ ഫിലിപ്പ്

Text Size  

Story Dated: Thursday, August 06, 2015 11:41 hrs UTC

സജി പുല്ലാട്

 

ഹൂസ്റ്റണ്‍: അവികസിത രാജ്യങ്ങളെ വികസനപാതയിലെത്തിക്കുന്നതിന് അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഒരു സ്വതന്ത്രസംഘടനയായ പീസ് കോര്‍പ്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്ന സ്‌പെഷല്‍ അച്ചീവ്‌മെന്റ് അവാര്‍ഡിന് മലയാളി യുവാവ് അര്‍ഹനായി. ലോക സമാധാനത്തിനും മാനവരാശിയുടെ സൗഹൃദത്തിനുമായി 1961-ല്‍ ഈ സംഘടന സ്ഥാപിതമായി. ഇതിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും നേപ്പാളിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവരോടൊപ്പം സഹവസിക്കവെയാണ് ഈ അവാര്‍ഡ് ഏറനെ തേടിയെത്തിയത്. മെഡിക്കല്‍, പരിസ്ഥിതി, സാമൂഹിക-സാമ്പത്തിക- വികസന രംഗങ്ങളിലും, വിദ്യാഭ്യാസ രംഗത്തും സംഘടന പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ 64 രാജ്യങ്ങളില്‍ പീസ് കോര്‍പ്‌സിന്റെ നേതൃത്വത്തില്‍ സേവനം ലഭ്യമാണ്.

 

ഹൂസ്റ്റണിലെ ഷുഗര്‍ലാന്റില്‍ താമസമാക്കിയിരിക്കുന്ന ഫിലിപ്പ്- ജെസി ദമ്പതികളുടെ പുത്രനായ ഈ 21 കാരന്‍ 2010-ല്‍ ഡെന്റണ്‍ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ് ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. ലൂസിയാന സ്റ്റേറ്റില്‍ റ്റുലെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആന്‍ഡ്രോപ്പോളജി മേജറും, പ്രീമെഡ് മൈനറുമായി 2012-ല്‍ ബി.എസ്സ് ഡിഗ്രിയും കരസ്ഥമാക്കി. അകാലത്തില്‍ പൊലിഞ്ഞുപോയ സഹോദരി സ്റ്റെഫനിയുടെ പ്രേരണയാലാണ് ഏറന്‍ ആതുരസേവന പാത തെരഞ്ഞെടുത്തത്. റിനെ റെയ്ച്ചല്‍ ഫിലിപ്പ് മൂത്ത സഹോദരിയാണ്. ലോകത്ത് കഷ്ടത അനുഭവിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം അധിവസിക്കുക എന്നുള്ളതാണ് ഈ യുവാവിന്റെ ലക്ഷ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.