You are Here : Home / USA News

കനേഡിയന്‍ മലയാളി അസോസ്സിയേഷന്‍ ഓണം ആഗസ്റ്റ് 29 ന്

Text Size  

Story Dated: Thursday, August 06, 2015 11:44 hrs UTC

ജൈസണ്‍ മാത്യു

 

മിസ്സിസ്സാഗ: കനേഡിയന്‍ മലയാളി അസോസ്സിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് 29 ശനിയാഴ്ച മിസ്സിസ്സാഗായിലുള്ള സെന്റ് .ഫ്രാന്‍സീസ് സേവ്യര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. വൈകുന്നേരം 4 മണിക്ക് ഓണസദ്യയോടെയാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. തുടര്‍ന്ന് വിശിഷ്ടാതിഥികളെയും മാവേലിയെയും എഴുന്നെള്ളിച്ചുകൊണ്ടുള്ള ഘോഷയാത്ര നടക്കും. ഇന്ത്യന്‍ കോണ്‍ സുലേറ്റു ജനറല്‍ അഖിലേഷ് മിശ്ര, സഹമന്ത്രി ദീപിക ദമെര്‍ല എം.പി പി , ഹരീന്ദര്‍ താക്കര്‍ എം.പി പി , ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. വൈവിധ്യമാര്‍ന്ന നൃത്തസംഗീത വിരുന്നിനോടൊപ്പം തിരുവാതിരയും, വള്ളംകളിയും കോമഡി സ്‌കിറ്റും ഉള്‍പ്പെടെ ഒട്ടേറെ വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് എന്റര്‍റ്റൈന്മെന്റ് കണ്‍വീനര്‍മാരായ മോഹന്‍ അരിയത്ത് , അന്‍സു ജോജി, ബിനോയ് തങ്കച്ചന്‍ , ജോയ് പൌലോസ് എന്നിവര്‍ അറിയിച്ചു.

 

ഏറ്റവും നല്ല കേരളീയ വേഷം ധരിച്ചെത്തുന്ന ഒരു പുരുഷനും, ഒരു സ്ത്രീക്കും, ഒരു ആണ്‍കുട്ടിക്കും ഒരു പെണ്‍കുട്ടിക്കും സമ്മാനങ്ങള്‍ നല്കുന്നതായിരിക്കും. എല്ലാ വര്‍ഷത്തെയും പോലെ അത്തപ്പൂക്കളം മത്സരവും സംഘടിപ്പിക്കുന്നുണ്ട് . 101 ഡോളര്‍ കാഷ് അവാര്‍ഡും എവര്‍ റോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കും. സമ്മാനങ്ങള്‍ സ്‌പോണ്‌സര്‍ ചെയ്തിരിക്കുന്നത് റൈറ്റ് അറ്റ് ഹോം റിയാല്‍റ്റിയിലെ ഫ്രാന്‍സീസ് ഔസേഫ് ആണ്. ഡിസംബറില്‍ മിസ്സിസ്സാഗാ പായല്‍ ബാങ്കറ്റ് നടക്കുന്ന ചില്‍2015 ന്റെ കിക്ക് ഓഫ് അന്നേ ദിവസം പ്രധാന സ്‌പോണ്‍സറായ കുല്‍വന്ദുസിംഗ് ഡിയോള്‍ നിര്‍വഹിക്കും . പ്രസിഡണ്ട് ജേക്കബ് വര്‍ഗീസ് , വൈസ് പ്രസിഡണ്ട് സന്ധ്യാ മനോജ്, ട്രസ്റ്റി തോമസ് തോമസ് , സെക്രട്ടറി ജിന്‍സി മാത്യു , ജോ.സെക്രട്ടറി ജിജോ മാത്യു, ട്രഷറാര്‍ മാത്യു കുതിരവട്ടം ജോ.ട്രഷറാര്‍ ജോജി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ 20 അംഗ ഓണാഘോഷ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. മുതിര്‍ന്നവര്‍ക്ക് 15 ഡോളറും കുട്ടികള്‍ക്ക് 10 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടുക: ജിജോ: 647.633. 4970, മാത്യു: 647.449.2333, ജേക്കബ്‌ : 905.275.7384, ജോയി: 905.890.5940 , തോമസ്‌: 416.845.8225, ബിനോയി :647.829.7123 Website: www.canadianmalayalee.org .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.