You are Here : Home / USA News

ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 07, 2015 02:22 hrs UTC

ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്റ്റ്‌ റീജിയന്‍, ഷിക്കാഗോ, ഓഗസ്റ്റ്‌ 15-ന്‌ ശനിയാഴ്‌ച ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയിലുള്ള ഡിവൈന്‍ അവന്യൂവില്‍ വെച്ച്‌ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കുന്നതാണെന്ന്‌ പ്രസിഡന്റ്‌ അഗസ്റ്റിന്‍ കരിംകുറ്റിയില്‍ അറിയിച്ചു. ഓഗസ്റ്റ്‌ 15-ന്‌ രാവിലെ 11.30-ന്‌ വെസ്റ്റേണ്‍ & ഡിവോണ്‍ അവന്യൂവില്‍ നിന്ന്‌ ആരംഭിക്കുന്ന പരേഡില്‍ പങ്കെടുക്കുവാന്‍ ജാതി-മത-കക്ഷി-രാഷ്‌ട്രീയ ഭേദമെന്യേ ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്‌തു. കടുതല്‍ വിവരങ്ങള്‍ക്ക്‌: അഗസ്റ്റിന്‍ കരിംകുറ്റിയില്‍ (773 531 8329), വര്‍ഗീസ്‌ പാലമലയില്‍ (224 659 0911), പ്രൊഫ. തമ്പി മാത്യു (847 376 8114), സതീശന്‍ നായര്‍ (847 708 3279), തോമസ്‌ മാത്യു (773 509 1947). സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.