You are Here : Home / USA News

ബോസ്റ്റണില്‍ ഗംഭിര ഓണാഘാഷ പരിപാടികള്‍ ഓഗസ്റ്റ്‌ 29 ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 07, 2015 02:23 hrs UTC

ബോസ്റ്റണ്‍: കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ട്‌ (കെയിന്‍ -www.kaneusa.org) എല്ലാ വര്‍ഷവും നടത്തിവരുന്ന ഓണാഘോഷ പരിപാടികള്‍ ഈ വര്‍ഷവും അതി വിപുലമായ രീതിയില്‍ ഓഗസ്റ്റ്‌ 29 ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍, മാസ്സച്ചുസ്സെറ്റ്‌സ്‌ ബില്ലെരിക്ക മെമ്മോറിയല്‍ ഹൈസ്‌കൂള്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിച്ചു വരുന്നു. തിരുവാതിര കളി, ചെണ്ട മേളം, താലപ്പൊലി, പുലികളി, മഹാബലി എഴുന്നള്ളത്ത്‌, ഗരം മസാല ബാന്‍ഡ്‌ അവതരിപ്പിക്കുന്ന ഹിറ്റ്‌ ഗാനമേള, വിവിധ നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ ഈ വര്‍ഷത്തെ പരിപാടികളുടെ പ്രത്യേകതയാണ്‌. നാല്‍പ്പത്തിയേഴില്‍പ്പരം വര്‍ഷങ്ങളായി ന്യൂഇംഗ്ലണ്ടിലെ മലയാളി സമൂഹത്തിന്റെ നേര്‍ക്കാഴ്‌ചയായ കെയിന്‍, ഈവര്‍ഷത്തെ ഓണഘോഷപരിപടികള്‍ വന്‍ വിജയമാക്കുന്നതിനായി, പ്രസിഡന്റ്‌ പ്രകാശ്‌ നെല്ലുര്‍വളപ്പില്‍, വൈസ്‌ പ്രസിഡന്റ്‌ ബാബു പുന്നൂസ്‌ , ജനറല്‍ സെക്രട്ടറി ജോസ്‌ മോഹന്‍, ജോയിന്റ്‌ സെക്രട്ടറി വിജു പോള്‍ , ആര്‍ട്‌സ്‌ സെക്രട്ടറി സിമി മാത്യു , ട്രഷറര്‍ റോയ്‌ വര്‍ഗീസ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ സബ്‌ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങി. ജോള്‍സണ്‍ വര്‍ഗീസ്‌ പ്രോഗ്രാം പബ്ലിസിറ്റിക്കും പബ്ലിക്‌ റിലേഷന്‍സിനും നേതൃതം നല്‍കുന്നു. വൈദ്യനാഥാന്‍ അയ്യര്‍, രാജേന്ദ്രപ്രസാദ്‌ എന്നിവരുടെ നേതൃതത്തില്‍ ആണ്‌ ഓണസദ്യ ഒരുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നത്‌. അമേരിക്കയിലെ നോര്‍ത്ത്‌ ഈസ്റ്റിലെ ആറ്‌ സ്‌റ്റേറ്റുകളിലുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ കെയിന്‍, ഒരു മഹോല്‍സവമായി എക്കാലവും നടത്തിവരാറുള്ള ഈ പരിപാടിയില്‍ അതിവിപുലമായ ഓണ സദ്യയും ഉണ്ടായിരിക്കുന്നതാണ്‌. ആയിരത്തില്‍പരം ആളുകള്‍ വര്‍ഷങ്ങളായി പങ്കെടുക്കുന്ന ഈ പരിപാടിക്ക്‌, എല്ലാ വര്‍ഷത്തിലെ പോലെ, ഈ വര്‍ഷവും കമ്മിറ്റി അംഗങ്ങള്‍ ഒരുക്കുന്ന, 23 ഇനം വ്യത്യസ്‌ത വിഭവങ്ങളോടുകൂടിയ രുചിയേറിയ സദ്യയും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌. ഇതൊരു വമ്പിച്ച വിജയമാക്കി തീര്‍ക്കാന്‍ എല്ലാ മലയാളി കുടുംബങ്ങളെയുും സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രകാശ്‌ നെല്ലുര്‍വളപ്പില്‍ 8572341631 , ജോസ്‌ മോഹന്‍ 7816860141 , ജോള്‍സണ്‍ വര്‍ഗീസ്‌7814971020. ജോള്‍സണ്‍ വര്‍ഗീസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.