You are Here : Home / USA News

എന്‍.കെ. ലൂക്കോസ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്‌ ഷിക്കാഗോ ഒരുങ്ങുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 08, 2015 12:13 hrs UTC

ഷിക്കാഗോ: എന്‍.കെ. ലൂക്കോസ്‌ സ്‌പോര്‍ട്‌സ്‌ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 2015 സെപ്‌റ്റംബര്‍ ആറിനു ഷിക്കാഗോയില്‍ നടക്കുന്ന പത്താമത്‌ എന്‍.കെ. ലൂക്കോസ്‌ മെമ്മോറിയല്‍ ടൂര്‍ണമെന്റിനു ഷിക്കാഗോ ഒരുങ്ങി. കായിക പ്രേമികളും സാമൂഹ്യപ്രവര്‍ത്തകരുമായ പീറ്റര്‍ കുളങ്ങര, സിറിയക്‌ കൂവക്കാട്ടില്‍, പയസ്‌ ആലപ്പാട്ട്‌ എന്നിവരുടെ നേതൃത്വത്തില്‍ സിബി കദളിമറ്റം, ബിജോയി മാണി, ജോസ്‌ മണക്കാട്ട്‌, പ്രിന്‍സ്‌ തോമസ്‌, മാത്യു തട്ടാമറ്റം എന്നിവര്‍ ഉള്‍പ്പെട്ട വിപുലമായ കമ്മിറ്റി ടൂര്‍ണമെന്റിന്‌ ചുക്കാന്‍ പിടിക്കുന്നു. ടൂര്‍ണമെന്റിന്റെ ഡയമണ്ട്‌ സ്‌പോണ്‍സര്‍ ജോണ്‍ പുതുശേരിയും, പ്ലാറ്റിനം സ്‌പോണ്‍സര്‍ സജി മുല്ലപ്പള്ളിയുമാണ്‌. അതുപോലെ നല്ലവരായ അനേകം വോളിബോള്‍ പ്രേമികളുടെ അകമഴിഞ്ഞ ധനസഹായം ടൂര്‍ണമെന്റിന്റെ സുഖകരമായ നടത്തിപ്പിന്‌ സഹായകമാകുന്നു. എന്‍.കെ. ലൂക്കോസ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച്‌ ഷിക്കാഗോയില്‍ മറ്റൊരു ദേശീയ മാമാങ്കവും, ഒരു ദേശീയ സംഗമവും അരങ്ങേറുന്നു. ചരിത്രത്തിലാദ്യമായി കരിങ്കുന്നം എന്ന ഗ്രാമപ്രേദേശത്തുനിന്നും അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ കുടിയേറിയവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും ഏകോപിപ്പിക്കുന്നതിനും ഒരു ദേശീയ സംഗമത്തിന്‌ ഷിക്കാഗോ സാക്ഷ്യംവഹിക്കുന്നു. കൂടാതെ പല നൂതന പരിപാടികളും കാഴ്‌ചവെയ്‌ക്കുന്ന ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ മൂന്നാമത്‌ ദേശീയ വടംവലി മത്സരവും ടൂര്‍ണമെന്റിനോട്‌ അനുബന്ധിച്ച്‌ നടത്തും. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.