You are Here : Home / USA News

എന്‍.ബി.എ.യുടെ പിക്‌നിക് വിജയകരമായി

Text Size  

Story Dated: Saturday, August 08, 2015 12:26 hrs UTC

ന്യൂയോര്‍ക്ക്∙നായര്‍ ബനവലന്റ് അസോസിയേഷന്‍ (എന്‍.ബി.എ.) വാര്‍ഷിക പിക്‌നിക് വിജയകരമായി നടത്തി. ആഗസ്റ്റ് 1-ാം തിയ്യതി ഞായറാഴ്ച രാവിലെ പത്തു മണി മുതല്‍ ബേയ്സൈഡിലുള്ള ആലിപോണ്ട് പാര്‍ക്കില്‍ വെച്ചായിരുന്നു പിക്‌നിക്. പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ ഔപചാരികമായി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന കായിക മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ട്രഷറര്‍ സേതുമാധവന്‍, പ്രദീപ്‌ മേനോന്‍, ശോഭാ കറുവക്കാട്ട്, സെക്രട്ടറി രാം ദാസ്‌ കൊച്ചുപറമ്പില്‍ എന്നിവരാണ്‌. ഫുഡ് കമ്മിറ്റി കണ്‍‌വീനര്‍ സുശീലാമ്മ പിള്ളയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണപാനീയ വിതരണം. സുലഭമായി ലഭിച്ച വിവിധതരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഏവരും യഥേഷ്ടം ആസ്വദിച്ചു.

വിവിധ കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ സെപ്റ്റംബര്‍ 6-ാം തിയ്യതി നടക്കുന്ന ഓണാഘോഷവേളയില്‍ നല്‍കുന്നതാണെന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രകാശ് നായര്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് ഡോ. സ്മിതാ പിള്ളയുടെയും ബീനാ മേനോന്റെയും നേതൃത്വത്തില്‍ നടന്ന "ബിംഗോ" മത്സരത്തിൽ നിരവധി പേര്‍ സജീവമായി പങ്കെടുത്തു. മത്സരത്തിൽ വത്സല ഉണ്ണിക്കൃഷ്ണന്‍ നായരും സതീഷ്‌ മേനോനും ഒന്നാം സമ്മാനം പങ്കിട്ടു. ഹരിലാല്‍ നായര്‍, കരുണാകരന്‍ പിള്ള എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. വൈകിട്ട് അഞ്ച് മണിയോടെ പിക്നിക് അവസാനിച്ചു.

 

വാർത്ത∙ ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.