You are Here : Home / USA News

'ഡ്രീംസ്' ശാഖയുടെ സമ്മർ ക്യാമ്പ് ഓഗസ്റ്റ് 10 മുതൽ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, August 08, 2015 12:30 hrs UTC

ഡാലസ്∙ കുട്ടികളുടെ നേതൃ പരിശീലനത്തിനും വ്യക്തിത്വവികാസനത്തിനും സമഗ്രവേദിയൊരുക്കുക എന്ന സ്വപ്നവുമായി ആരംഭിച്ച 'ഡ്രീംസ്' ശാഖയുടെ സമ്മർ ക്യാമ്പ് ഓഗസ്റ്റ് 10 മുതൽ അഞ്ചു ദിവസം ഡാലസിൽ നടക്കുന്നു. മിഡിൽ സ്കൂൾ കുട്ടികളുടെ സമഗ്രമായ വളർച്ചയാണ് ഈ സമ്മർ ക്യാമ്പ് ലക്ഷ്യമിടുന്നത്. ചങ്ങനാശേരിയിൽ സർഗക്ഷേത്ര എന്ന കലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച് ഇപ്പോൾ ലൂസിയാനയിൽ സേവനം ചെയ്യുന്ന ഫാ. ലിജോ പാത്തിക്കല്‍ സി.എം.ഐയാണ് ഡ്രീംസ്‌ പ്രൊജക്റ്റ്‌ ഡയറക്ടർ. കഴിഞ്ഞ വർഷം ഡാലസിൽ നടന്ന ക്യാമ്പിൽ നിരവധി കുട്ടികൾ പങ്കെടുത്തിരുന്നു. ആദ്യത്തെ വർഷം ഇന്റർ പേർസണൽ സ്കിൽസ്, ആറ്റിറ്റ്യൂഡ്‌, മാനവിക മൂല്യങ്ങള്‍, രണ്ടാം വർഷം ഫാമിലി, കമ്മ്യൂണിറ്റി, ഫ്രണ്ട്സ് , ടീം വർക്ക്‌ എന്നിവയിലും മൂന്നാം വർഷം ലീഡർഷിപ്‌, ഡിസിഷൻ മേക്കിങ്, ടൈം മാനേജ്‌മന്റ്‌ എന്നിവക്കും പ്രാധാന്യം നൽകിയാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലും ലൂസിയാനയിലും ശാഖകളുള്ള ഡ്രീംസ്‌ പ്രൊജക്റ്റ്‌ ഡാലസിലെ ഇന്ത്യാ കൾച്ചറൽ ആൻഡ്‌ എജുക്കേഷൻ സെന്ററുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. 2015ലെ സമ്മർ ക്യാമ്പ് ഓഗസ്റ്റ് 10 തിങ്കൾ മുതൽ 14 വെള്ളി വരെ നീണ്ടു നിൽക്കും. ഗാർലഡിലെ കേരള അസോസിയേഷൻ ഹാളിൽ നടക്കുന്ന വ്യക്തി വികാസ പരിപാടി അഞ്ചു ദിവസങ്ങളിലും രാവിലെ ഒൻപതു മുതൽ ഉച്ച കഴിഞ്ഞു രണ്ടര വരെയായി ക്രമീകരിച്ചിരിക്കുന്നു. രജി. ഫീസ്‌ 25 ഡോളറാണ്. കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റേഴ്സുമായി ബന്ധപ്പെടുക. ജോണ്‍സണ്‍ (ഷിബു) കുര്യാക്കോസ് - 9723103455 ഹരിദാസ്‌ തങ്കപ്പൻ (214 908 5686) email: letusdreamusa@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.