You are Here : Home / USA News

ഐ എന്‍ ഓ സി കേരളാ ചാപ്റ്റര്‍ ഓ ഐ സി സി യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, August 11, 2015 10:10 hrs UTC

ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സി. കേരള ചാപ്റ്ററിന്റെ നാഷണല്‍ കമ്മിറ്റി യോഗം കേരളത്തിലെ കെ പി സി സി യുടെ ആഭിമുഖ്യത്തിലുള്ള ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സുമായി (ഓ ഐ സി സി ) ചേര്‍ന്ന് സമ്പൂര്‍ണ്ണ സഹകരണത്തോടെ പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. കേരളാ ചാപ്റ്റര്‍ർ ചെയര്‍മാന്‍ തോമസ്‌ റ്റി ഉമ്മന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ഐ എന്‍ ഓ സി ദേശീയ സമിതി ഭാരവാഹികളായ ജോര്‍ജ് എബ്രഹാം (ചെയര്‍മാന്‍) സാക് തോമസ്‌ (വൈസ് പ്രസിഡന്റ്‌), ജോസ് ചാരുംമൂട് (ട്രഷറര്‍), ആര്‍. ജയചന്ദ്രന്‍ (കേരള ചാപ്റ്റര്‍ പ്രസിഡന്റ്‌), ലീലാ മാരേട്ട് (വനിതാ ഫോറം ചെയര്‍), സതീശന്‍ നായര്‍, വര്‍ഗീസ്‌ പാലമലയില്‍, മാത്യൂ ജോര്‍ജ്, സജി കരിമ്പന്നൂര്‍, അഗസ്റ്റിന്‍ കരിംകുറ്റിയില്‍, ജോര്‍ജ് എബ്രഹാം (രാജു), രാജന്‍ പടവത്തില്‍, തമ്പി മാത്യൂ, തോമസ്‌ മാത്യൂ, തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. വിവിധ സ്റ്റേറ്റുകളിലെ കേരള ചാപ്റ്ററുകള്‍ ശക്തീകരിക്കുവാനും പ്രാദേശികതലത്തില്‍ കണ്‍വന്‍ഷനുകള്‍ നടത്തുവാനും തീരുമാനിച്ചു.

 

 

സജി കരിമ്പന്നൂര്‍, രാജന്‍ പടവത്തില്‍ എന്നിവരെ ഫ്ലോറിഡായിലും, സാക്ക് തോമസ്‌, ജോര്‍ജ് എബ്രഹാം (രാജു) എന്നിവര്‍ ഡാലസ് - ഹ്യൂസ്റ്റന്‍ ഏരിയയിലും, സതീശന്‍ നായര്‍, തമ്പി മാത്യൂ, അഗസ്റ്റിന്‍ കരിംകുറ്റിയില്‍, തോമസ്‌ മാത്യൂ, പോള്‍ പറമ്പി, എന്നിവര്‍ ചിക്കാഗോയിലും, പ്രാദേശിക ചാപ്പ്റ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍‌നോട്ടം വഹിക്കും. മുന്‍ രാഷ്ട്രപതി ഡോ അബ്ദുള്‍ കലാമിന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടാണ് യോഗം ആരംഭിച്ചത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഇന്ത്യാ ഡേ പരേഡില്‍ കേരളാ ചാപ്റ്റര്‍ (ഓ ഐ സി സി ) ഭാരവാഹികള്‍ പങ്കെടുക്കുന്നതാണ്. ഐ എന്‍ ഓ സി കേരളാ ഘടകം എ ഐ സി സി യുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് അമേരിക്കയിലെ ഐ എന്‍ ഓ സി യുടെ അംഗീകാരമുള്ള ഏക സംഘടനയാണെന്ന് ജോര്‍ജ് എബ്രഹാം ചെയര്‍മാനും, ജുനെദ് ക്വാസി പ്രസിഡന്റും, ഹര്‍ബജന്‍ സിംഗ് ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഐ എന്‍ ഓ സി നാഷണല്‍ കമ്മിറ്റി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. ചിക്കാഗോയില്‍ വച്ച് നടക്കുന്നുവെന്നു പറയുന്ന യോഗത്തിനു ഐ എന്‍ ഓ സി നാഷണല്‍ കമ്മറ്റിയുമായി യാതൊരു ബന്ധവുമില്ലായെന്നും ഭാരവാഹികള്‍ പ്രസ്താവിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.