You are Here : Home / USA News

ഡോണാ വര്‍ക്കിയും ശ്രീദേവി മേനോനും വിജയികള്‍

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, August 11, 2015 10:22 hrs UTC

മലയാളി എഫ്.എം.റേഡിയോ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിച്ച 'ഡബ്‌സ്മാഷ്' മത്സരത്തില്‍ തെരഞ്ഞെടുപ്പ് പ്രസിദ്ധീകരിച്ച ഇരുപത് പേരില്‍ ഒന്നാം സ്ഥാനം ഡോണാ വര്‍ക്കിയും രണ്ടാം സ്ഥാനം ശ്രീദേവി മേനോനും കരസ്ഥമാക്കി. പൂര്‍ണ്ണമായും ജനകീയമത്സരമായിരുന്നു. ജനങ്ങള്‍ നല്‍കിയ ലൈക്ക്, ഷെയര്‍, അഭിപ്രായങ്ങള്‍ എന്നിവയെ ആശ്രയിച്ചായിരുന്നു മത്സരഫലം. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ഡോണാ വര്‍ക്കിയുടെ പ്രകടനം അത്ഭുതാവഹമായിരുന്നു. നൈസര്‍ഗിക അഭിനയപാഠവം പ്രകടമാക്കുന്നതായിരുന്നു ശ്രീദേവിയുടേത്. 'വെബ് ട്രാഫിക'് ഡോണ ലീഡ് ചെയ്തുവെങ്കില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് സമ്പാദിച്ചത് ശ്രീദേവിയാണ്. അമേരിക്കയില്‍ ഹൂസ്‌ററണില്‍ സ്ഥിരതാമസക്കാരിയാണ് ഡോണവര്‍ക്കി. ശ്രീദേവി കാനഡയിലെ ടൊറൊന്റോയിലും, ഫ്രീഡിയ മീഡിയ ഗ്രൂപ്പാണ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്, ഫ്രീഡിയ ഗ്രൂപ്പ് നടത്തുന്ന കൃഷ്ണാ ഷോയുടെ ഹൂസ്‌ററണ്‍ ടൊറൊന്റോ ഷോകളില്‍ വെച്ച് പ്രശസ്ത നര്‍ത്തകിയും അഭിനേത്രിയുമായ ശോഭന വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.