You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ പെരുന്നാള്‍

Text Size  

Story Dated: Wednesday, August 12, 2015 09:48 hrs UTC

ബിജു ചെറിയാന്‍

 

ന്യൂയോര്‍ക്ക്‌:സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള പ്രധാന പെരുന്നാള്‍ ഓഗസ്റ്റ്‌ 14,15 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്നു. ഓര്‍ത്തഡോക്‌സ്‌ സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗബ്രിയേല്‍ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട്‌ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്‌ മുഖ്യ കാര്‍മികത്വം വഹിക്കും. ഓഗസ്റ്റ്‌ 14-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന്‌ സുവിശേഷ പ്രഭാഷണവും അഭിവന്ദ്യ തിരുമേനി നടത്തും.

 

ശനിയാഴ്‌ച രാവിലെ 8.30-ന്‌ പ്രഭാത പ്രാര്‍ത്ഥന, 9.30-ന്‌ അഭിവന്ദ്യ ഗബ്രിയേല്‍ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന്‌ ആഘോഷമായ പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്‌, സ്‌നേഹവിരുന്ന്‌ എന്നിവ നടക്കും. വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ മദ്ധ്യസ്ഥത യാചിച്ച്‌ അനുഗ്രഹീതരാകുവാന്‍ ഏവരേയും പെരുന്നാള്‍ ചടങ്ങുകളിലേക്ക്‌ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന്‌ ഭാരവാഹികള്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. ടി.എ തോമസ്‌ (വികാരി) 732 766 3117, ജോര്‍ജ്‌ ഇ. മാത്യു (സെക്രട്ടറി) 718 761 4459, മാത്യു ചാക്കോ (ട്രഷറര്‍) 718 494 4989, ചാക്കോ വര്‍ഗീസ്‌ (കോര്‍ഡിനേറ്റര്‍) 973 534 6564, ഉമ്മന്‍ വര്‍ഗീസ്‌ (കോര്‍ഡിനേറ്റര്‍) 862 219 1376.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.